കോയമ്പത്തൂരില്‍ ആനയെ അതിക്രൂരമായി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

ന്യൂസ് ബ്യൂറോ, ചെന്നൈ
Monday, February 22, 2021

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ആനയെ വടി ഉപയോഗിച്ച്‌ രണ്ട് പേർ ചേർന്ന് അതിക്രൂരമായി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌. ആനകളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രത്തില്‍ നിന്നാണ്‌ ദൃശ്യങ്ങള്‍ പുറത്തുവന്നത്‌.

സംഭവം പുറത്തായതോടെ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ട്‌ പ്രകാരം കേന്ദ്രത്തിലെ രണ്ട്‌ ജീവനക്കാരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ആനയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന്‌ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ലോക്‌ഡൗണ്‍ കാലത്ത്‌ അവശനിലയിലായ തമിഴ്‌നാട്ടിലെയും, പുതുച്ചേരിയിലെയും വിവിധ ക്ഷേത്രങ്ങളില്‍ നിന്നായി 26 ആനകളെയാണ്‌ കോയമ്പത്തൂര്‍ ജില്ലയിലെ തെക്കമ്പട്ടിയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക്‌ എത്തിച്ചത്‌.

 

×