New Update
ചെളിക്കുഴിയില്‍ വീണ ആനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ.കര്‍ണാടകയിലെ ബന്ദിപ്പൂർ വനത്തിലാണ് സംഭവം നടന്നത്. ആന ചെളിയിൽ വീണതിനെ തുടർന്ന് മൊളിയൂർ റേഞ്ചിലെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Advertisment
ഇതിന്റെ വീഡിയോ വൈറലായതോടെ പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ ഏതാനും ദിവസമായി പെയ്ത മഴയെത്തുടർന്ന് ഇവിടെ ചെളി കെട്ടിനിന്നിരുന്നു. വെള്ളം
കുടിക്കാനെത്തിയ ആന കാൽ വഴുതി ചെളിയിൽ വീഴുകയായിരുന്നു. ചെളിയിൽ വീണ ആനയ്ക്ക് കാലുകൾ ചലിപ്പിക്കാൻ സാധിച്ചിരുന്നെങ്കിലും എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല.
പട്രോളിങ് നടത്തുകയായിരുന്ന വനപാലകരാണ് ആനയെ കണ്ടത്. തുടർന്ന് ഇവർ മണ്ണുമാന്തി യന്ത്രമെത്തിച്ച് ആനയെ ചെളിയിൽനിന്ന് കരയ്ക്ക് കയറ്റുകയായിരുന്നു.