Advertisment

"മനുഷ്യർ മൃഗീയരും മൃഗങ്ങൾ മാനുഷീയരും"

author-image
സത്യം ഡെസ്ക്
New Update

കാലചക്രത്തിന്റെ ഉരുണ്ടുപോകലിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നമ്മൾ കണ്ട് കഴിഞ്ഞിരിക്കുന്നു . ലോകം നമ്മുക്ക് മുൻപിൽ മായാ കാഴ്ചകൾ സമ്മാനിച്ച് കടന്നുപോയതും നമ്മളിൽ പലരും അറിഞ്ഞിരിക്കുന്നു .പക്ഷെ ഇപ്പോഴും പലരും വിഭ്രാന്തിയിലാണ് .

Advertisment

publive-image

സൃഷ്ടിയിലെ ഏറ്റവും മഹത്തരം എന്നറിയപ്പെടുന്ന മനുഷ്യ സൃഷ്ടി അധഃപതിച്ചിരിക്കുന്നുവെന്നാണോ നമ്മൾ മനസ്സിലാക്കേണ്ടത് ?. എവിടെയാണ് പിഴവ് സംഭവിച്ചിട്ടുള്ളത് അല്ലെങ്കിൽ ആർക്കാണ് ?....

പ്രകൃതി പോലും കലുഷിതമായിരിക്കുന്നു . ഒരു പക്ഷെ മനുഷ്യന്റെ പ്രവർത്തികൾ കണ്ട് താങ്ങാതെ ശത്രുപക്ഷത്ത് നിന്ന് യുദ്ധം ചെയ്യുകയാണോ എന്നുപോലും തോന്നിപ്പോകുന്നു . മനുഷ്യൻ തോറ്റുപോയിരിക്കുന്നു . ......

കാലം കലിതുള്ളിക്കൊണ്ടിരിക്കുകയാണ്. പ്രളയം , പേമാരി ,കാട്ടു തീ കൂടാതെ ഇപ്പോൾ ഇതാ വൈറസും . കൂട്ടി പിടിച്ചു വെച്ച വിശ്വാസങ്ങൾക്ക് ആക്കം കൂട്ടാൻ തിന്മകളെ കൂട്ടുപിടിച്ച് മനുഷ്യൻ വളർന്ന് ഉയരങ്ങൾ കീഴടക്കിയപ്പോൾ വന്ന വഴി മറന്നതാണോ ഇതിനെല്ലാം കാരണം .

ഇരുട്ടിനെ പകലാക്കിയും പകലിനെ ഇരുട്ടാക്കിയും നമ്മൾ നടന്നകയറുന്നത് എങ്ങോട്ടാണ് ?. ആറടി മണ്ണിലോ അല്ലെങ്കിൽ വെറും ചാരമായി പുഴയിലോ അവസാനിക്കാനുള്ള നമ്മൾ കടപ്പാടുകൾ മറന്നുള്ള ഓട്ടം നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

പലപ്പോഴും പഠനവിഷയങ്ങളിൽ ഒന്നും മനുഷ്യരിൽ മാനുഷിക മൂല്യങ്ങൾ വളരേണ്ട ഒന്നും ചേർക്കാതെ, വളർന്ന് വരുന്ന കുട്ടികൾക്ക് അനുഭവങ്ങൾ ഒന്നും നൽകാതെ നമ്മൾ അവരെ മജ്ജയും മാംസവും ഇല്ലാത്തവരാക്കുകയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു .

കുറച്ചു കാലങ്ങളായി നമ്മൾ കണ്ടും കേട്ടും വായിച്ചും അറിഞ്ഞ മാധ്യമ വാർത്തകളിലൂടെ മനുഷ്യർ മൃഗങ്ങളും, മൃഗങ്ങൾ മനുഷ്യരും ആയോ എന്ന് വരെ സംശയിക്കേണ്ടിരിക്കുന്നു .

സ്ത്രീയെ മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊല്ലിക്കുക, കിണറ്റിൽ തള്ളിയിട്ട് കൊല്ലുക, വെട്ടി കൊല്ലുക കൂടാതെ പുരുഷന്മാർ മദ്യത്തിന് വേണ്ടി സുഹൃത്തിനെപോലും കുത്തി കൊല്ലുക തുടങ്ങി ഒട്ടനവധി മൃഗീയമായ കൊലകൾ . ഗർഭിണിയായ ആനയേപ്പോലും പൈനാപ്പിൾ ബോംബ് വെച്ച് കൊന്നുകൊണ്ട് മനുഷ്യരിലെ മൃഗീയത നമ്മൾ തെളിയിച്ചിരിക്കുന്നു . പുരാണങ്ങളിൽ പറഞ്ഞ കലികാലം ആണിതെന്ന് നിസ്സംശയം പറയാം .

കാലചക്രം ചലിച്ചുകൊണ്ടേയിരിക്കുകയാണ് . മാറ്റങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം .

elephant
Advertisment