സംസ്ഥാനാന്തര പാതയിൽ നിയന്ത്രണം വിട്ട കാർ അപകടമുണ്ടാക്കിയത് എട്ടിടങ്ങളില്‍; നാട്ടുകാരെ ഭീതിയിലാഴ്ത്തി പാഞ്ഞ കാറിനെ പിന്തുടര്‍ന്ന യുവാവിന് അതെ കാറിടിച്ച് ദാരുണാന്ത്യം

New Update

എലപ്പുള്ളി: രാത്രി സംസ്ഥാനാന്തര പാതയിലെ യാത്രക്കാരെ മുഴുവൻ ഭീതിയിലാക്കി കാർ പാഞ്ഞത് കിലോമീറ്ററുകളോളം. നിയന്ത്രണം വിട്ട കാർ കൊഴിഞ്ഞാമ്പാറ മുതൽ നെയ്തല വരെയുള്ള റോഡിൽ എട്ടിടത്ത് അപകടമുണ്ടാക്കിയെന്നും പൊലീസ് പറയുന്നു.

Advertisment

നെയ്തലയ്ക്കു മുൻപു കുറുക്കംപൊറ്റയിൽ ഇതേ കാർ ഇടിച്ചു കയറി 2 പേർക്കു പരുക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്. അപകടകരമായും അമിതവേഗത്തിലുമായിരുന്ന കാറിനു മുന്നിൽ നിന്നു പലരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഒടുവിൽ ഈ കാർ പിന്തുടർന്നെത്തിയ യുവാക്കളിലൊരാളുടെ മരണത്തിനും ഇതു വഴിയൊരുക്കി.

publive-image

അപകടശേഷം രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവർ ചെർപ്പുളശേരി സ്വദേശിയെ നാട്ടുകാർ പിടികൂടുകയായിരുന്നു. സ്ഥലത്തു സംഘർഷാവസ്ഥയ്ക്കും വലിയ ഗതാഗതക്കുരുക്കിനും ഇതു കാരണമായി. രാത്രി പൊള്ളാച്ചി–പാലക്കാട് പാതയിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ കുരുക്ക് നീണ്ടു. കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ വിപിൻ കെ.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഡ്രൈവർക്കെതിരെ മനഃപൂർവമായ നരഹത്യയ്ക്കു കേസെടുക്കുമെന്നും അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

അപകടശേഷം രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവർ ചെർപ്പുളശേരി സ്വദേശിയെ നാട്ടുകാർ പിടികൂടുകയായിരുന്നു. സ്ഥലത്തു സംഘർഷാവസ്ഥയ്ക്കും വലിയ ഗതാഗതക്കുരുക്കിനും ഇതു കാരണമായി. രാത്രി പൊള്ളാച്ചി–പാലക്കാട് പാതയിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ കുരുക്ക് നീണ്ടു. കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ വിപിൻ കെ.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഡ്രൈവർക്കെതിരെ മനഃപൂർവമായ നരഹത്യയ്ക്കു കേസെടുക്കുമെന്നും അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

കാൽനടയാത്രികനെയും വാഹനങ്ങളിലും ഇടിച്ച ശേഷം നിർത്താതെ പാഞ്ഞ കാറിനെ പിന്തുടരുന്നതിനിടെ ഇതേ കാർ ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. 3 പേർക്കു പരുക്കേറ്റു. കൊഴിഞ്ഞാമ്പാറ നാട്ടുകൽ പണിക്കർകളത്ത് അപ്പുക്കുട്ടന്റെ മകൻ രതീഷ് (പാപ്പു–22) ആണു മരിച്ചത്.

അപകടത്തിനിടയാക്കിയ കാർ എതിരെ വന്ന കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇടിച്ച ശേഷമാണു ബൈക്കിലേക്ക് ഇടിച്ചു കയറിയത്. രാത്രി 9നു പാറ– പൊള്ളാച്ചി സംസ്ഥാനാന്തര പാത നെയ്തലയിലാണ് അപകടം. കാറിനെ പിന്തുടർന്നു ബൈക്കിലെത്തിയ ജിതിൻ (23), ടിപ്പർ ഡ്രൈവർ മൂർത്തി, മറ്റൊരു കാറിലുണ്ടായിരുന്ന സതീഷ് എന്നിവർക്കാണു പരുക്കേറ്റത്.

ചെർപ്പുളശ്ശേരി സ്വദേശിയാണു അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്നു പൊലീസ് അറിയിച്ചു. കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്പാറയിലെ ബാറിൽനിന്ന് ഇറങ്ങിയ ഇയാൾ കാർ എടുത്ത ശേഷം ഇവിടെ പാർക്ക് ചെയ്ത ബൈക്കുകളും കാൽനടയാത്രികനെയും ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പായുകയായിരുന്നു.

അമിത വേഗത്തിൽ പാഞ്ഞ കാർ നാട്ടുകാരുടെ നിർദേശപ്രകാരം ബൈക്കിലുണ്ടായിരുന്ന യുവാക്കൾ പിന്തുടർന്നു. നെയ്തലയെത്തിയതോടെ കാർ പാലക്കാട്ടുനിന്നു പൊള്ളാച്ചിയിലേക്കു പോയ മറ്റൊരു കാറിലും ഇതിനു പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാനിലും പിന്നീട് വലതു വശത്തുണ്ടായിരുന്ന ബൈക്കിലേക്കും ഇടിച്ചു കയറി.

പിക്കപ്പ് വാൻ റോഡിലേക്കു തലകീഴായി മറിഞ്ഞെങ്കിലും ഡ്രൈവർ ചാടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്നയാളുടെ പരുക്കു ഗുരുതരമല്ല. മരിച്ച രതീഷ് മീനാക്ഷിപുരം ഐടിഐയിലെ പഠനം പൂർത്തിയാക്കി തുടർ പഠനം കാത്തിരിക്കുകയാണ്. അമ്മ: പഞ്ചവർണം. സഹോദരങ്ങൾ: സതീഷ്, രാജേഷ്, സന്തോഷ്.

accident death
Advertisment