പന്തല്ലൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അഥിതി തൊഴിലാളി മരിച്ചു ; മരിച്ചത് അസമിലെ ദുബൂരി സ്വദേശി ദിമേഷ് നര്‍സാരി

New Update

പാണ്ടിക്കാട്​: പന്തല്ലൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അഥിതി തൊഴിലാളി മരിച്ചു. അസമിലെ ദുബൂരി സ്വദേശിയായ ദിമേഷ് നര്‍സാരിയാണ്​ (28) മരിച്ചത്. ആനക്കയം പഞ്ചായത്തിലെ പന്തല്ലൂര്‍ ചിറ്റത്തുപാറയില്‍ ബുധനാഴ്ചയാണ് അപകടം.

Advertisment

publive-image

ദിമേഷ് സഞ്ചരിച്ച ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്​റ്റിലിടിച്ച്‌ മറിഞ്ഞതാകാം അപകട കാരണമെന്ന്​ പാണ്ടിക്കാട്​ പൊലീസ്​ പറഞ്ഞു. ചെങ്കല്‍ ക്വാറിയിലെ തൊഴിലാളിയാണ് മരിച്ച ദിമേഷ് നര്‍സാരി.

റോഡില്‍ കിടന്ന മൃതദേഹം പിന്നീട് പാണ്ടിക്കാട് പൊലീസും നാട്ടുകാരും പൊലീസ് വളന്‍റിയര്‍മാരും ചേര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

employ death
Advertisment