Advertisment

അവശ്യസർവീസിലെ ജീവനക്കാര്‍ ശനിയും ഞായറും ജോലിക്കെത്തണം: ജില്ലാ കളക്ടർ.

New Update

തൃശ്ശൂർ : കൊറോണ - കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ അവശ്യ സർവീ സായി വിജ്ഞാപനം ചെയ്ത വകുപ്പുകളിലെ ജീവനക്കാർ (ഇന്നും നാളെയും) ശനി മാർച്ച് 28, ഞായർ മാർച്ച് 29, ദിവസങ്ങളിൽ ജോലിക്കെത്തണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. നേരത്തെ ശനിയാ ഴ്ചകൾ പൊതു അവധിയായി പ്രഖ്യാപിച്ച ഉത്തരവ് ഈ വിഭാഗത്തിന് ബാധകമല്ല.

Advertisment

publive-image

പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ, കില, മെഡിക്കൽ കോളേജ്, ആരോഗ്യവകുപ്പ്, റവന്യൂ, കെഎസ്ഇബി, വാട്ടർ അതോറിറ്റി, പോലീസ് എന്നീ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും നിർദ്ദേശിക്കപ്പെട്ട ജീവനക്കാർ ജോലിക്ക് ഹാജരാണം.

കൊറോണ നിരീക്ഷണ കേന്ദ്രങ്ങളിലും കെയർ സെന്ററുകളിലും ക്യാമ്പുകളിലും ചുമതല നിശ്ചയിച്ചിട്ടുളള ജീവനക്കാരും ജോലിക്കെത്തണം. ഇക്കാര്യത്തിൽ വീഴ്ചവരുത്തിയാൽ നടപടി സ്വീകരിക്കും.

Advertisment