Advertisment

ചതിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ഗർഭിണിയായിരുന്നു, പതിനേഴാം വയസ്സിലെ വിവാഹം 50കാരനുമായി, ഇറങ്ങിപ്പോയത് വീട്ടുകാരെയും അവ​ഗണിച്ച്, തുറന്നു പറഞ്ഞ് അഞ്ജു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബാലതാരമായി സിനിമയിലയെത്തിയ താരമാണ് അഞ്ജു പ്രഭാകർ, മോഹൻലാൽ, മമ്മൂട്ടി ഉളപ്പടെയുള്ള മുൻ നിര നായകന്മാരുടെ കൂടെ ബാലതാരമായും നായികയായും അഞ്ജു അഭിനയിച്ചിട്ടുണ്ട് മലയാളത്തിന് പുറമെ തമിഴിലും അവർ നിറ്വഹ്‌ദി ചിത്രങ്ങൾ ചെയ്തിരുന്നു, നിറപ്പകിട്ട്, ജാനകീയം, ജ്വലനം, ഈ രാവിൽ, നരിമാൻ തുടങ്ങിയ, നീലഗിരി, കിഴക്കൻ പത്രോസ്, മിന്നാരം മലയാളത്തിൽ മികച്ച വിജയം നേടിയ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായിരുന്നു അഞ്ജു.

അതിനിടെ അടുത്തിടെ അഞ്ജു നൽകിയ ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. വിവാഹത്തിൽ ചതിക്കപ്പെട്ടതിനെ കുറിച്ചാണ് അഞ്ജു പറഞ്ഞത്. ഒരു പ്രമുഖ നടൻ തന്നെ വഞ്ചിച്ചതായി അവർ ആരോപിച്ചു. മൂന്ന് വിവാഹം കഴിച്ച കാര്യം മറച്ചുവെച്ചാണ് തന്നെ അയാൾ വിവാഹം കഴിച്ചതെന്നും അത് അറിഞ്ഞ ശേഷമാണ് താൻ ബന്ധം ഉപേക്ഷിച്ചതെന്നും അഞ്ജു പറഞ്ഞു. പതിനേഴാം വയസ്സിൽ എടുത്ത തീരുമാനം തന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചെന്നും അഞ്ജു പറഞ്ഞു. വിശദമായി വായിക്കാം.

അന്ന് തനിക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വിവാഹത്തിന് തയ്യാറല്ലായിരുന്നുവെന്നും എന്നാൽ താൻ പറയുന്നത് കേൾക്കാതെ തന്റെ പിന്നാലെ വരുകയായിരുന്നു എന്നും നടി പറഞ്ഞു. എന്നാൽ അന്ന് പ്രഭാകറിന് അമ്പത് വയസായിരുന്നു. ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർ വേണ്ടെന്ന് പറഞ്ഞെങ്കിലും അവരുടെ വാക്ക് കേൾക്കാതെ പ്രഭാകറിനൊപ്പം വീടുവിട്ടിറങ്ങുകയായിരുന്നു താനെന്നും അഞ്ജു ഓർക്കുന്നു. അങ്ങനെ മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു, അതിനു ശേഷമാണ് സത്യങ്ങൾ പുറത്തുവന്നത്.

പ്രഭാകർ ഇതിനകം മൂന്ന് തവണ വിവാഹിതനായിട്ടുണ്ടെന്നും കുട്ടികളുണ്ടെന്നും അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നാണ് അഞ്ജു പറഞ്ഞത്. ഇക്കാര്യം മറച്ചുവെച്ച് തന്നെ ചതിച്ചതാണെന്ന് അറിഞ്ഞപ്പോൾ താൻ തകർന്ന് പോയെന്നും അയാൾ തന്നെ തെറ്റിദ്ധരിപ്പിച്ച് തെറ്റായ തീരുമാനം എടുപ്പിച്ചതാണെന്നും അഞ്ജു പറഞ്ഞു. എല്ലാം അറിഞ്ഞപ്പോഴേക്കും താൻ ഗർഭിണിയായിരുന്നെന്നും കൂടെ കഴിയാൻ താൽപര്യമില്ലാത്തതിനാൽ സ്വർണം പോലും എടുക്കാതെ അവിടം വിട്ടിറങ്ങുകയായിരുന്നു എന്നും അഞ്ജു പറഞ്ഞു.

നിങ്ങൾ എന്നെ ചീത്തയാക്കി, ഞാൻ ഈ വീട്ടിൽ നിന്ന് പോവുകയാണ്, ഇനി ഒരിക്കലും ഈ വീടിന്റെ പടി ചവിട്ടില്ല, മരിച്ചാലും നിങ്ങളുടെ മുഖം ഞാൻ കാണില്ല എന്ന് പറഞ്ഞാണ് ഇറങ്ങി വന്നതെന്നും നടി പറയുന്നു. അതിന് ശേഷം കുറച്ചു നാൾ താൻ വിഷാദാവസ്ഥയിൽ ആയിരുന്നെന്നും അതിൽ നിന്ന് പതിയെ സുഖം പ്രാപിച്ചെന്നും ഇപ്പോൾ വീണ്ടും സീരിയലുകളിലൂടെ സജീവമാവുകയാണെന്നും അഞ്ജു പറഞ്ഞു.

 

Advertisment