Advertisment

കളര്‍ഫുള്‍ ഫാമിലി എന്റര്‍ടെയിനറുമായി സൗബിനും ധ്യാനും നമിതയും വരുന്നു; 'മച്ചാന്റെ മാലാഖ' ഫെബ്രുവരി 27 തീയേറ്ററുകളില്‍ എത്തുന്നു.

സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മച്ചാന്റെ മാലാഖ'. 

author-image
മൂവി ഡസ്ക്
New Update
mahcnte malkaha

സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മച്ചാന്റെ മാലാഖ'. 

Advertisment

ചിത്രം ഫെബ്രുവരി 27ന്   തീയേറ്റര്‍ റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച് പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. 


അബാം മൂവീസിന്റെ പതിമൂന്നാമത് ചിത്രമാണിത്. നിലവിലെ ട്രെന്‍ഡിംഗ് 'സേവ് ദി ഡേറ്റ്' പോസ്റ്ററിനു സമാനമായ ഒരു പോസ്റ്റര്‍ ആണ്  അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്.


സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബപ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നത്.


 ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനര്‍ ഗണത്തിലുള്ള ചിത്രത്തില്‍ സംവിധായകന്‍ ജക്‌സണ്‍ ആന്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു.

 ചിത്രത്തില്‍ മനോജ് കെ.യു, വിനീത് തട്ടില്‍, ശാന്തി കൃഷ്ണ, ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ആര്യ, ശ്രുതി ജയന്‍, ബേബി ആവണി, ബേബി ശ്രേയ ഷൈന്‍, അഞ്ജന അപ്പുകുട്ടന്‍, നിത പ്രോമി, സിനി വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. 


സംഗീതം: ഔസേപ്പച്ചന്‍, ഛായാഗ്രഹണം: വിവേക് മേനോന്‍, എഡിറ്റര്‍: രതീഷ് രാജ്, ലിറിക്‌സ്: സിന്റോ സണ്ണി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അമീര്‍ കൊച്ചിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ലൈന്‍ പ്രൊഡ്യൂസര്‍: ടി.എം റഫീഖ്, കലാസംവിധാനം: സഹസ് ബാല, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനര്‍: അരുണ്‍ മനോഹര്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍, സൗണ്ട് മിക്‌സിങ്: എം.ആര്‍ രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: എ.ബി ജുബിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ജിജോ ജോസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര, നസീര്‍ കാരന്തൂര്‍, സ്റ്റില്‍സ്: ഗിരിശങ്കര്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: മാജിക് മൊമന്റ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.


 

Advertisment