അഷ്‌റഫ് കാളത്തോട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സോളോ നാടകമായ 'തീവ്രലഹരി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

New Update
theevra lahari

അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന വളരെയധികം ജനപ്രീതിയാർജ്ജിച്ച ദൃശ്യശ്രാവ്യകലയാണ് നാടകം,  സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സ്ഥലകാലബദ്ധമായ രംഗകല.  സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് സിനിമാ ചിത്രീകരണത്തിലെ ഓരോ ചലനവും സാധ്യമാക്കിത്തീർക്കുന്നത്.  

Advertisment

854638f8-136c-4647-bba5-ca8216c292fb

നാടകത്തിലാകട്ടെ, കഥാപാത്രങ്ങളുടെ ഭാവഭേദങ്ങളത്രയും സംഭാഷണങ്ങളിലൂടെയാണ് പ്രേക്ഷകനിലേക്ക് പകരുന്നത്. പ്രേക്ഷകനും കഥാപാത്രങ്ങളും തമ്മിലുള്ള നേരിട്ടുള്ള സംവേദനത്തിൽ, നാടകാവതരണം ഓരോ പ്രാവശ്യവും വ്യത്യസ്തമായിത്തീരുന്നു. 

ദേഷ്യമായും സങ്കടമായും സന്തോഷമായും നവരസങ്ങൾ പെയ്തു പെരുക്കുന്ന അതി തീവ്രമായ സമകാലിക യാഥാർഥ്യങ്ങളുടെ ചങ്ങല കണ്ണികളാണ് കെ. കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ   അഷ്‌റഫ് കാളത്തോട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സോളോ നാടകമായ  തീവ്രലഹരി TheevraLahari - (Severe intoxication) വട്ടിയൂർകാവ്  കൃഷ്ണകുമാറാണ് ഈ നാടകത്തിലൂടെ വ്യത്യസ്തമായ നടന മികവ് തെളിയിക്കുന്നത്.  

theevra lahari 125

    

പ്രശസ്ത മാധ്യമ പ്രവർത്തകനും  ലോക കേരള സഭാംഗവുമായ  സത്താർ കുന്നിൽ തീവ്രലഹരിയുടെ അമീര്‍ അലി ഡിസൈന്‍ ചെയ്ത മലയാളത്തിലുള്ള  ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ  വെള്ളിയാഴ്ച  പുറത്തിറക്കി. പ്രശസ്ത നടി അഖില അൻവിയാണ് ഇംഗ്ലീഷ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

theevra lahari 126

കലാസദൻ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍, അനീഷ് അടൂര്‍, അനൂപ് മറ്റത്തൂർ, ഗാന രചയിതാവ്  ഹരി ചെങ്ങന്നൂര്‍, മോളി മാത്യു, റോസ് സോണിയ ശര്‍മ തുടങ്ങിയവര്‍ സംസാരിച്ചു. സാബു സൂര്യചിത്ര, അരുൺ, അപർണ്ണ ഉണ്ണികൃഷ്ണൻ, ദിവിഷ, ബിന്ദു, പൂജ, കാവ്യാ തുടങ്ങിയവരണ് തീവ്രലഹരിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്