'തുടരും' ചിത്രത്തിലെ പുതിയ ഗാനം പുറത്ത്

മലയാള സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി ചിത്രമാണ് 'തുടരും'. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. 

author-image
മൂവി ഡസ്ക്
New Update
thuDARYUMMM 1222

ലയാള സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി ചിത്രമാണ് 'തുടരും'. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. 

Advertisment

 


ജോക്സ് ബിജോയ് സംഗീതമൊരുക്കിയ മനോഹര മെലഡി ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9ലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗോകുല്‍ ഗോപകുമാറും ഹരിഹരനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.


കെ.ആര്‍. സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്.

 


ഛായാഗ്രഹണം: ഷാജികുമാര്‍, എഡിറ്റിങ് -നിഷാദ് യൂസഫ്, ഷഫീഖ് വി.ബി. ചിത്രത്തില്‍ ബിനു പപ്പു, മണിയന്‍പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ് അലി, കൃഷ്ണ പ്രഭ, തോമസ് മാത്യു, അമൃത വര്‍ഷിണി, അബിന്‍ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജികുമാര്‍ ആണ്.