മലയാളത്തിലെ സമീപകാല റിലീസുകളില്‍ ട്രെന്‍ഡ് സെറ്റര്‍ ആയ ഒന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ക്രിസ്മസ് റിലീസ് ആയി 20 നാണ് തിയറ്ററുകളില്‍ എത്തിയത്.
മലയാളത്തിനൊപ്പം ഉത്തരേന്ത്യയില്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പും പ്രദര്‍ശനം ആരംഭിച്ചിരുന്നു. തെലുങ്ക് പതിപ്പ് ജനുവരി 1 നും തിയറ്ററുകളിലെത്തുകയാണ്.
ബോക്‌സ് ഓഫീസ് നേട്ടം
തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ക്കൂടി സ്വീകാര്യത നേടുന്നപക്ഷം വലിയ ബോക്‌സ് ഓഫീസ് നേട്ടമാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിംഗ്‌സണ്‍ ആണ്.
ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിംഗ്‌സണ്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാര്‍ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ്.