Advertisment

ഒരു കോടി ഫല വൃക്ഷ തൈകൾ വിതരണം.വൃക്ഷവത്ക്കരണ പരിപാടികളുമായി ജൂൺ മാസം

New Update

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ഒരു കോടി ഫല വൃക്ഷ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കരിമ്പ ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവന്റെ നേതൃത്വത്തിൽ പഞ്ചായത്ത് തല ഉൽഘാടനവും

തൈ വിതരണ പരിപാലന പ്രവർത്തനവും വിവിധ ഇടങ്ങളിലായിനടന്നു.

Advertisment

publive-image

കല്ലടിക്കോട് കുടുംബ ആരോഗ്യ കേന്ദ്രം പരിസരത്ത് കരിമ്പ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്

സി.കെ.ജയശ്രീ ഫലവൃക്ഷ തൈകൾ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ പ്രിയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ജയലക്ഷ്മി, വാർഡ് മെമ്പർ ബീന ചന്ദ്രകുമാർ, ഡോ.ബോബി മാണി, കൃഷി ഓഫീസർ സാജിദലി, പ്രദീപ് വര്ഗീസ്, ഷീല, മഹേഷ്, ശങ്കര നാരായണൻ, ഹമീദ് , കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഓരോ വാർഡ് മെമ്പർമാരുടെയും നേതൃത്വത്തിൽ കേര ക്ലസ്റ്റർ, പഴം പച്ചക്കറി ക്ലസ്റ്റർ എന്നിവയുടെ സഹകരണത്തോടെ വാർഡ് തല തൈ വിതരണവും നടീൽ ഉൽഘാടനവും നടത്തി. മാവ്, സീതപ്പഴം, മുരിങ്ങ എന്നിവയാണ് നട്ടത്.

environment
Advertisment