New Update
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ മൂന്നാം പ്രതിയും മുൻമന്ത്രിയുമായ ഇ.പി. ജയരാജന് പാസ്പോർട്ടിന് അപേക്ഷിക്കാൻ കോടതിയുടെ അനുമതി. കൈയാങ്കളി കേസിലെ പ്രതിയെന്ന കാരണത്താൽ പാസ്പോർട്ടിനുള്ള അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യതയെ തുടർന്നാണ് ജയരാജൻ കോടതിയിൽ അപേക്ഷ നൽകിയത്.
Advertisment
പ്രതിയുടെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ കേസിന്റെ ഏതു സാഹചര്യത്തിലും കോടതിയിൽ ഹാജരായിക്കൊള്ളാമെന്ന പ്രതിയുടെ ഉറപ്പ് പരിഗണിച്ച് കോടതി ഹർജി അനുവദിച്ചു.
കേസിലെ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചുണ്ട്. ഈ മാസം 31 ന് കേസ് പരിഗണിക്കാനിരിക്കെയായിരുന്നു ജയരാജന്റെ ഹർജി വന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.