കോപ്പൻഹേഗൻ: യൂറോ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ അപകട നില തരണം ചെയ്തു.
/sathyam/media/post_attachments/qacnQOqpxNlNJrB7t8uZ.jpg)
ഗ്രൗണ്ടിൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയതിനുശേഷം ആശുപത്രിയിലേക്ക് മാറ്റിയ എറിക്‌സണ് ബോധം തിരിച്ചുകിട്ടി. അതിവേഗത്തിൽ എറിക്‌സണ് വൈദ്യ സഹായം എത്തിച്ചതുമൂലമാണ് താരത്തിന് ജീവിതത്തിലേക്ക് തിരിച്ചെത്താൻ സാധിച്ചത് സമയത്ത് വൈദ്യ സഹായം എത്തിക്കാൻ മുന്നിട്ടിറങ്ങിയ മാച്ച് റഫറി ആന്റണി ടെയ്‌ലറെയും സഹതാരം സൈമൺ കെയറെയും ഫുട്‌ബോൾ ലോകത്തിന്റെ മനം കവർന്നു
/sathyam/media/post_attachments/kWvXj1xV384vW2LIqgAT.png)
.എറിക്‌സൺ കുഴഞ്ഞുവീഴുന്നതുകണ്ട ഉടൻ മത്സരം നിർത്തിവെച്ച് വേഗത്തിൽ മെഡിക്കൽ സംഘത്തെ ഗ്രൗണ്ടിലേക്ക് ടെയ്‌ലർ വിളിച്ചുവരുത്തി. ടെയ്‌ലറുടെ സമയോചിതമായ ഇടപെടൽ മൂലം എറിക്‌സണ് പെട്ടന്ന് തന്നെ വൈദ്യ സഹായം ലഭിച്ചു. അബോധാവസ്ഥയിൽ നാവ് വിഴുങ്ങിപ്പോകുമായിരുന്ന എറിക്‌സണെ അതിനനുവദിക്കാതെ പിടിച്ചു നിർത്തി മെഡിക്കൽ സംഘത്തിന് വലിയ സഹായമാണ് സൈമൺ ചെയ്തത്.