Advertisment

എരഞ്ഞോളി മൂസയുടെ ഗാനങ്ങൾ കോർത്തിണക്കി ” മിസ്‌രീലെ രാജൻ" വേറിട്ട അനുഭവമായി.

New Update

ദമ്മാം: കേരള കല കായിക സാംസ്കാരിക വേദി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അൻസാറിന്റെ നേത്രത്വത്തിൽ അന്തരിച്ച മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസയുടെ ഗാനങ്ങൾ കോർത്തിണക്കി ” മിസ്‌രീലെ രാജൻ ” എന്ന പരിപാടി സംഘടി പ്പിച്ചു .

Advertisment

publive-image

മലയാളികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന മൂസാക്കയുടെ സൂപ്പർ ഹിറ്റ് ഗാനങ്ങളായ മിസ്‌രിലെ രാജൻ , മിഹ്റാജ് രാവിലെ കാറ്റേ , മാണിക്യ മലരായ പൂവി, മനസ്സിന്റെയുല്ള്ളിലെ തുടങ്ങിയ ഗാനങ്ങൾ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അൻസാറിന്റെ ശബ്ദത്തിലൂടെ കേട്ടത് കിഴക്കൻ പ്രവിശ്യയിലെ സംഗീതാസ്വാദകർക്കു വേറിട്ട അനുഭവമായി .

എരഞ്ഞോളി മൂസാക്കയുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ സംഗീത സന്ധ്യക്ക്‌ കേരള കല കായിക സാംസ്കാരിക വേദി പ്രസിഡന്റ് അസ്‌ലം ഫറോക് അധ്യക്ഷതയും കെ എം ബഷീർ ഉദ്ഘാടനവും നിർവ്വഹിചു. പരിപാടിയിൽ നജീം ബഷീർ അൻസാറിന് മൊമെന്റോ നൽകി .

Advertisment