Advertisment

ആയിരം വർഷമായി സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത യൂറോപ്യന്‍ റിപ്പബ്ലിക്ക് , മൌണ്ട് ആതോസ്

author-image
ഷിജി ചീരംവേലില്‍
Updated On
New Update

സൂറിച്ച്:  ഗ്രീക്ക് താപസ്യ സ്വയംഭരണ  റിപ്പബ്ലിക്കായ, റിപ്പബ്ലിക്ക് ഓഫ് മൗണ്ട് ആഥോസില്‍ ആയിരം വർഷത്തിലേറെയായി സ്ത്രീകൾക്ക് പ്രവേശനം ഇല്ലാതെ നിലകൊള്ളുന്നു. സ്ത്രീകൾക്ക് മാത്രമല്ല പൂച്ചകളിലെ ഒഴികെയുള്ള ഒരു സ്ത്രീ വിഭാഗത്തിനും  ഈ റിപ്പബ്ലിക്കിലേയ്ക്ക് പ്രവേശനമില്ല.

Advertisment

publive-image

യൂറോപ്പില്‍ സ്ഥിതിചെയ്യുന്ന മൌണ്ട്  ആഥോസ് എന്ന ഗ്രീക്ക് ഉപഭൂഖണ്ഡം സന്ദർശിക്കുവാൻ പുരുഷന്മാർക്ക് മാത്രമേ അനുവാദമുള്ളൂ. ജീവജാലങ്ങളിലെ പുരുഷ വിഭാഗത്തെ മാത്രമേ ഇവിടെ  പ്രവേശിപ്പിക്കുകയുള്ളൂ.

335.63 സ്ക്വയർ കിലോ  മീറ്റർ വലിപ്പമുള്ള ഈ ഗ്രീക്ക് സ്വയംഭരണ സന്യാസ റിപ്പബ്ലിക്  ,കോൺസ്റ്റാന്റിനോപ്പിൾ എക്യൂമെനിക്കൽ പാത്രിയാർക്കീസിന് കീഴിലുള്ള സന്യാസ ശ്രേഷ്ഠന്മാർ ആരാണ് ഭരിക്കുന്നത്. കർശനമായ ചിട്ടകളോടെയുള്ള ഓർത്തഡോക്സ് സന്യാസിമാരാണ്.ഉപദീപു നിവാസികള്‍. കുത്തനെയുള്ള മലഞ്ചെരുവിലായി 20 ആശ്രമങ്ങള്‍ ,  തൂങ്ങിക്കിടക്കുന്നപോലെ  സ്ഥിതി ചെയ്യുന്നു.

publive-image

1045 ലാണ് സ്ത്രീകൾക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള നിയമം നിലവിൽ വന്നത് .ഇത് അനുസരിച്ച് സ്ത്രീകളുമായി വരുന്ന കപ്പലുകൾക്ക് 500 മീറ്റർ അകലെ മാത്രമേ നങ്കൂരമിടാൻ അനുവാദമുള്ളൂ . സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കാനുള്ള കാരണമായി പറയുന്നത് സൈപ്രസ് ലേക്കുള്ള സന്യാസിമാരുടെ യാത്രാമധ്യേ അവര്‍  ആഥോസ് ദീപില്‍ എത്തുകയും  , സന്യാസി ശ്രേഷ്ഠൻമാര്‍ക്ക് ഈ സ്ഥലം ഏറെ ഇഷ്ടമാവുകയും കന്യാമറിയത്തിന് ആയി ഈ സ്ഥലം  സമർപ്പിക്കുകയും ചെയ്തു എന്നാണ് .

പെണ്‍   ജീവജാലങ്ങളിൽ , പെണ്‍  പൂച്ചകൾക്ക് മാത്രമാണ് ഈ  രാജ്യത്ത്  പ്രവേശിക്കാൻ അനുമതി ഉള്ളത് .അതിനു  തക്കതായ  കാരണവും ഉണ്ട്  രാജ്യത്തെ   പാമ്പുകളുടെയും എലികളുടെയും ശല്യം ഒഴിവാക്കാൻ വേണ്ടി മാത്രമാണിത് . മറ്റു മതക്കാർക്കും ദീപില്‍ പ്രവേശനമില്ല, ഒരു ദിവസം പത്ത് പുരുഷന്മാരെ മാത്രമേ ഇവിടം സന്ദർശിക്കുവാൻ അനുവദിക്കൂ.അതും  പ്രത്യേക  എന്‍ട്രി  പസ്സോടുകൂടി  മാത്രവും .

publive-image

സമുദ്ര നിരപ്പില്‍ നിന്നും 2000 അടി  ഉയരത്തില്‍  സ്ഥിതിചെയ്യുന്ന മൌണ്ട്  ഹോളി   ആതോസില്‍  സന്ദര്‍ശകര്‍ക്ക്  താമസം  സൌജന്യമാണ് , പക്ഷെ  അതിരാവിലെ  4 മണിക്ക്  പ്രഭാത  പ്രാര്‍ത്ഥനക്കായി   എഴുന്നേല്‍ക്കണം  , ഭക്ഷണം കഴിക്കുമ്പോള്‍   സംസാരിക്കരുത്  തുടങ്ങിയ  നിബന്ധനകള്‍  പാലിക്കണം .3 ദിവസത്തില്‍  കൂടുതല്‍  സന്ദര്‍ശകര്‍ക്ക്  ഇവിടെ  തങ്ങാന്‍  അനുമതിയില്ല .

eropian republic
Advertisment