Advertisment

മാതൃഭാഷയെ പ്രോത്സാഹിപ്പിക്കാനായി ലേഖനരചനാ മത്സരം; കുവൈറ്റിലുള്ള മലയാളികൾക്ക് പങ്കെടുക്കാം

New Update

publive-image

Advertisment

കുവൈറ്റ്‌ സിറ്റി: പ്രവർത്തനപഥത്തിൽ പത്ത് സംവത്സരങ്ങൾ പിന്നിടുന്ന, കുവൈറ്റ്‌ സെന്റ് ജെയിംസ് മാർത്തോമാ ഇടവക കനിവിൻ വർഷമായി വേർതിരിച്ച് വ്യത്യസ്ത കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നു. ഇതിനോട് അനുബന്ധിച്ച്, മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി കുവൈറ്റിലെ മലയാളി സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ലേഖനരചന മത്സരം ക്രമീകരിക്കുന്നു.

ലേഖനരചനയിൽ കുവൈറ്റിലുള്ള മലയാളികൾക്ക് പങ്കെടുക്കാം. ലഭ്യമാകുന്ന ലേഖനങ്ങളിൽ നിന്ന് ഏറ്റവും മികച്ചത് ഇടവക പുറത്തിറക്കുന്ന സ്മരണികയിൽ പ്രസിദ്ധീകരിക്കുന്നതും, രചയിതാവിന് ഉപഹാരം നൽകുന്നതുമാണ്.

ലേഖനങ്ങള്‍ മലയാളത്തിലാണ് എഴുതേണ്ടത്. "അതിജീവന നാളുകളിൽ, കനിവിന്റെ വെളിച്ചം വീശുന്ന പ്രവാസ സമൂഹം" എന്നതാണ് ലേഖനരചനാവിഷയം. ലേഖനങ്ങൾ 2021 മാർച്ച്‌ 9 ചൊവ്വാഴ്ചയ്ക്ക് മുമ്പ്‌ പിഡിഎഫ് ആയി അയക്കുക. ലഭിക്കുന്ന സൃഷ്ടികള്‍ മൗലീകമായിരിക്കണം. മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവ ആയിരിക്കരുത്. എ 4 പേപ്പറിന്റെ ഒരു ഭാഗം മാത്രമേ എഴുതാനോ, ടൈപ്പ് ചെയ്യാനോ ഉപയോഗിക്കാവൂ. എഴുതുകയാണെങ്കിൽ പരമാവധി 7 പേജിലും, ടൈപ്പ് ചെയ്യുകയാണെങ്കിൽ പരമാവധി 4 പേജിലും ഉൾക്കൊള്ളണം. എഴുതിയ വ്യക്തിയുടെ പേര്, കുവൈറ്റിൽ താമസിക്കുന്ന ഏരിയ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ പ്രത്യേകം ഒരു പേപ്പറില്‍ എഴുതി രചനയോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ്. രചയിതാവിന്റെ ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോയും ഉണ്ടാവണം.

ഏവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. വിശദവിവരങ്ങൾക്ക്

റവ. ഷിബു കെ. (വികാരി - Mob. 65848421), ജോജി മാത്യു (കൺവീനർ - Mob. 65120417), ബേബിക്കുട്ടി ദാനിയേൽ (സെക്രട്ടറി - 96742885) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

 

kuwait news
Advertisment