Advertisment

യോ​ഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

New Update

മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോ​ഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താൻ സാധിക്കുന്നു.‌ പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒന്നാണ് യോ​ഗ.

Advertisment

publive-image

യോ​ഗ ചെയ്യുന്നതിലൂടെ ഹൃദ്രോ​ഗം, ഉദര സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി എന്നിവ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. യോ​ഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.‌

publive-image

*എപ്പോഴും വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം യോഗ ചെയ്യേണ്ടത്. പ്രഭാതകർമ്മങ്ങളെല്ലാം

*കഴിഞ്ഞ് കുളിച്ചു ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ തുടങ്ങുവാൻ.

*രാവിലെ നാല് മണി മുതൽ ഏഴ് മണി വരെയും വെെകിട്ട് നാലര മുതൽ ഏഴുമണി വരെയും യോ​ഗ ചെയ്യാവുന്നതാണ്. യോഗ ചെയ്യുന്ന അവസരത്തിൽ എയർ കണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നതു ശരിയല്ല.

*സംസാരിച്ചുകൊണ്ടോ മറ്റു കർമങ്ങളിലേർപ്പെട്ടുകൊണ്ടോ യോഗ ഒരിക്കലും ചെയ്യരുത്.

*യോഗ ചെയ്യുമ്പോൾ കിതപ്പു തോന്നിയാൽ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്കു കടക്കാവൂ. യോഗ ചെയ്യുന്ന അവസരത്തിൽ തറയിൽ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ തുടങ്ങാവൂ. യോഗ ചെയ്യുന്ന ആൾ മദ്യപാനം, പുകവലി മുതലായവ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Yoga
Advertisment