ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: കൂടല്ലൂരിൽ താപവൈദ്യുത നിലയത്തിലുണ്ടായ സ്ഫോടനത്തിൽ നാലു മരണം. 13 പേർക്കു പരുക്ക്. ചെന്നൈയിൽനിന്നു 180 കിലോമീറ്റർ അകലെ എൻഎൽസി ഇന്ത്യ ലിമിറ്റഡിലെ (നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷൻ ലിമിറ്റഡ്) പവർ പ്ലാന്റിലാണ് അപകടമുണ്ടായത്.
Advertisment
/sathyam/media/post_attachments/dweiTIfEw3Kyx8YwN96x.jpg)
ബോയിലർ പ്രവർത്തിക്കുന്നില്ലായിരുന്നെന്നും അപകടം ഉണ്ടായത് എങ്ങനെയെന്നത് അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
രണ്ടു മാസത്തിനിടെ ഇവിടെയുണ്ടാകുന്ന രണ്ടാമത്തെ പൊട്ടിത്തെറിയാണിത്. മേയിലുണ്ടായ അപകടത്തിൽ എട്ടു പേർക്കു പൊള്ളലേറ്റിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us