Advertisment

പ്രണയിക്കുന്നവരെ കണ്ടെത്താൻ ഫെയ്‌സ്ബുക്കില്‍ ഡേറ്റിങ് ഫീച്ചര്‍

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പുതിയ ഫീച്ചറുകളുമായി ഫെയ്സ്ബുക്ക്. അടിമുടി മാറി യുവാക്കളെയുള്‍പ്പെടെയുള്ളവരെ തിരിച്ചുകൊണ്ടുവരാനാണ് ഫെയ്സ്ബുക്കിന്റെ നീക്കം. ഫെയ്‌സ്ബുക്കിന്റെ നീലനിറത്തില്‍ മാറ്റം വരുത്തുന്നതും പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി സ്വീകാര്യത വര്‍ധിപ്പിക്കാനും ഫെയ്‌സ്ബുക്ക് ആലോചിക്കുന്നുണ്ട്.

ഡേറ്റിംഗ് ഫീച്ചറാണ് പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ചില രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ആളുകള്‍ക്ക് ഏളുപ്പത്തില്‍ പങ്കാളിയെ കണ്ടെത്താന്‍ ഇത് സഹായകരമാകും.18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കായിരിക്കും ഇത് ലഭ്യമാവുക. പ്രണയം തുറന്നുപറയാന്‍ മടിയുള്ളവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. ഇതില്‍ പരസ്യങ്ങള്‍ ഉണ്ടാവില്ലെന്നും ഫെയ്‌സ്ബുക്ക് പറയുന്നു. പണം നല്‍കി കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാവുന്ന സേവനവും ഇതില്‍ ഉണ്ടാവും.

സ്വന്തം സുഹൃത്തുക്കളുടെ പട്ടികയില്‍ നിന്നും ഒമ്പത് പേരോട് ഇഷ്ടം പ്രകടിപ്പിക്കാം. ഇക്കാര്യം ആ സുഹൃത്തുക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ ആയി ലഭിക്കും. അവര്‍ തിരിച്ചും ഇഷ്ടം പ്രകടിപ്പിച്ചാല്‍ അത് നോട്ടിഫിക്കേഷനായി നിങ്ങള്‍ക്ക് ലഭിക്കും. സീക്രട്ട് ക്രഷ് സേവനം ഉപയോഗിക്കാത്ത ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ക്കും നോട്ടിഫിക്കേഷന്‍ ലഭിക്കും. പ്രണയം നോരിട്ട് പറയാന്‍ മടിക്കുന്നവര്‍ക്ക് ഫീച്ചര്‍ ഉപകാരപ്പെടും.

ഡേറ്റിംഗ് ആപ്പുകള്‍ നിരവധിയുണ്ടെങ്കിലും ഫെയ്സ്ബുക്ക് ഈ മേഖലയിലേക്ക് കടന്നാല്‍ വലിയ മാറ്റമാണുണ്ടാവുക. ഈ സേവനം ആദ്യഘട്ടത്തില്‍ സൗജന്യമായിത്തന്നെയാകും ഫെയ്സ്ബുക്ക് നല്‍കുക. 19 രാജ്യങ്ങളിലാണ് ഫെയ്‌സ്ബുക്ക് സീക്രട്ട് ക്രഷ് ഡേറ്റിങ് ഫീച്ചര്‍ അവതരിപ്പിക്കുക. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇന്ത്യ, യുകെ, അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഇല്ല.

Advertisment