Advertisment

ഫേസ്ബുക്കിനും വാട്ട്സ് ആപ്പിനും ഇൻസ്റ്റാഗ്രാമിനും പണി കൊടുത്ത വില്ലത്തി ആര് ? അവര്‍ സോഷ്യല്‍ മീഡിയ ഭീമന് നല്കിയ മുന്നറിയിപ്പ് എന്ത് ? - ദാസനും വിജയനും

New Update

ഫ്രാൻസസ് ഹോഗൻ (frances haugen ) എന്ന ഒരു വിസിൽ ബ്ലോവർ (whistle blower ) ഫേസ്ബുക്കിനെയും വാട്ട്സ് ആപ്പിനെയും ഇൻസ്റ്റാഗ്രാമിനെയും അമേരിക്കൻ ഇന്റര്നെറ്റിനെയും മുൾമുനയിൽ നിർത്തിക്കൊണ്ട് ഒരു മണിക്കൂർ നീണ്ട ഒരു ഇന്റർവ്യൂ ചെയ്തപ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ഇങ്ങനെ ആകുമെന്ന് ആരും തന്നെ കരുതിക്കാണില്ല.

Advertisment

publive-image

ഫേസ്‌ബുക്കിൽ പ്രോഡക്ട് മാനേജരായി ജോലി ചെയ്തിരുന്ന ഈ വിസിൽ ബ്ലോവർ പറഞ്ഞതൊക്കെ സത്യവുമായിരുന്നു .

മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കാതെ പണത്തിനുവേണ്ടി എന്തും ചെയ്യും എന്ന അവസ്ഥയിലേക്ക് ഫേസ്‌ബുക്ക് മാറിയപ്പോൾ ഇവിടെ സംഭവിച്ചത് മനുഷ്യർ തമ്മിലുള്ള വിദ്വേഷവും അകൽച്ചയുമാണ് .

മുല്ലപ്പൂ വിപ്ലവം മുതൽ ലോകത്ത് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന അരാജകത്വങ്ങൾ തുടങ്ങിവെച്ചത് ഫേസ്‌ബുക്ക് ആണെന്നാണ് ഫ്രാൻസസ് നിശിതമായി വിമർശിക്കുന്നത് .

നേരത്തെ ഗൂഗിളിലും പിൻറെറെസ്റ്റിലും ജോലി ചെയ്തിരുന്ന ഈ വിസിൽ ബ്ലോവർ പറയുന്നതെല്ലാം ശരിയാണെന്നു നാം ഓർത്തുനോക്കുമ്പോൾ മനസിലാകുന്നു .


വളരെ നിസ്സാരമായ സംഭവങ്ങളെ സങ്കീർണമാക്കി കൊണ്ട് പണം മാത്രം ലാക്കാക്കി ഫേസ്‌ബുക്ക് അധികൃതർ ചെയ്തുവെച്ച കാര്യങ്ങൾ ലോകത്തിന് ഒന്നടങ്കം അപകടകരമായ അവസ്ഥയിലേക്കാണ് നയിക്കുന്നത് . തെളിവുകൾ അടങ്ങുന്ന രേഖകളുമായാണ് ഫ്രാൻസാസ് പടിയിറങ്ങിയത്.


പല രാജ്യങ്ങളുടെയും തിരഞ്ഞെടുപ്പ് പ്രക്രിയകളെ വരെ ഇല്ലാതാക്കി പണത്തിന്റെ ആധിപത്യം മാത്രം കണക്കിലെടുത്തുകൊണ്ട് അവർക്കാവശ്യമുള്ള ആളുകളെ ജയിപ്പിക്കുവാൻ വാട്സ് ആപ്പും ഫേസ്ബുക്കും ചെയ്തുകൂട്ടിയ കാര്യങ്ങൾ അതീവ ഗുരുതരമാണ് .

ജനങ്ങളിൽ വിദ്വേഷവും പകയും വളർത്തുന്ന തരത്തിൽ വാർത്തകളും ലേഖനങ്ങളും കാർട്ടൂണുകളും പ്രസിദ്ധീകരിച്ചതും പ്രചരിപ്പിച്ചതും ഒക്കെ പണത്തിന് വേണ്ടി മാത്രമായിരുന്നു .

ഉദാഹരണമായി മനുഷ്യനെ കൊല്ലുന്ന വീഡിയോകൾ . അല്ലെങ്കിൽ മനുഷ്യനെ കളിയാക്കുന്ന ട്രോളുകൾ , അല്ലെങ്കിൽ ഒരാളെ ദൈവപുത്രനാക്കുന്ന പ്രസംഗങ്ങൾ , ഓരോരോ സാഹചര്യം അനുസരിച്ചുകൊണ്ട് ഫേസ്‌ബുക്ക് ഫീഡിൽ വന്നുകൊണ്ട് മനുഷ്യനെ മസ്തിഷ്ക പ്രച്ഛളനം ചെയ്യൂവാൻ ഈ സോഷ്യൽ മീഡിയ പ്ലേറ്റ് ഫോമുകൾക്ക് സാധിച്ചിട്ടുണ്ട് .

publive-image

ചില രാജ്യങ്ങളെ നന്നാക്കാനും ചില രാജ്യങ്ങളെ മോശമാക്കുവാനും ഉപയോഗിച്ചു . അതുപോലെ ഇക്കിളി പെടുത്തുന്ന വാർത്തകൾ, ഗോസിപ്പുകൾ, ലേഖനങ്ങൾ, ചില തെമ്മാടികളെ മഹത്വവത്കരിക്കുവാനും ചില നല്ലവരെ തെമ്മാടികൾ ആക്കുവാനും പണാധിപത്യം ഉപയോഗിച്ചു എന്നൊക്കെയാണ് ഫ്രാൻസസ് വെളിപ്പെടുത്തുന്നത് .

ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ടീനേജ് പെൺകുട്ടികളുടെ മാനസിക നിലയെ തകിടം മറിക്കുന്ന തരത്തിലുള്ള രീതികളാണ് അനുവർത്തിച്ചു പോന്നിരുന്നത് . അതെല്ലാം ഇന്നിപ്പോൾ പെൺകുട്ടികളുടെ ജീവിത രീതികളെ തന്നെ മാറ്റി മറിച്ചിരിക്കുന്നു .

ഒരു ടീനേജ് പെൺകുട്ടിയെ അമേരിക്കൻ പട്ടാളക്കാരൻ ചാറ്റിലൂടെ പ്രണയിച്ചു എന്ന ഒറ്റകാരണത്താലാണ് ഓർക്കുട്ട് അടച്ചു പൂട്ടിയത് . അതുപോലെ എംഎസ്എൻ ചാറ്റ് റൂമും അടക്കുവാനുള്ള കാരണവും പെൺകുട്ടികളെ വഴിതെറ്റിക്കുന്നു എന്ന ഒറ്റക്കരണത്താലായിരുന്നു .


ഇന്നിപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് കുടുംബങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും തകർച്ചകളാണ് .


ടീനേജ് പെൺകുട്ടികൾ തുടങ്ങി വീട്ടമ്മമാർ വരെ വിഡിയോയും ഫോട്ടോകളും അർദ്ധനഗ്ന ഫോട്ടോകളും നഗ്ന ഫോട്ടോകളും പോസ്റ്റ് ചെയ്തുകൊണ്ട് ലൈക്കുകളും ഫോളോവേഴ്‌സിനെയും നേടിയെടുക്കുമ്പോൾ പല വീടുകളിലും വിള്ളലുകൾ വീണു കഴിഞ്ഞിരിക്കുന്നു .

 പ്രകൃതിയെയും പല പ്രദേശങ്ങളെയും ഇൻസ്റ്റാഗ്രാം മുഖേന ജനങ്ങളിൽ എത്തിക്കുമ്പോൾ അവിടത്തെ ആവാസ വ്യവസ്ഥിതികളെ ബാധിക്കുന്ന തരത്തിൽ അവിടേക്കു ജനങ്ങൾ ഒഴുകിക്കൊണ്ടിരിക്കുന്നു .

publive-image


പ്രകൃതിക്കും പക്ഷി മൃഗാദികൾക്കും ദോഷം സംഭവിക്കുന്ന തരത്തിൽ ഇൻഫ്ളുവൻസേർസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇക്കൂട്ടർ സോഷ്യൽ മീഡിയയെ പണം സമ്പാദിക്കുവാനുള്ള ഉപാധിയായി മാറ്റിയിരിക്കുന്നു .


ഇതിനെല്ലാം ഒരറുതി വേണം , വാട്സാപ്പ് യൂണിവേഴ്‌സിറ്റികൾ ഇല്ലാതാകണം . മനുഷ്യർ തമ്മിലുള്ള വിടവുകൾ നികത്തപ്പെടണം . സ്നേഹവും സന്തോഷവും പടരണം .

ഇപ്പോൾ സംഭവിച്ചത് ഒരു മുന്നറിയിപ്പായി കണക്കാക്കാം. ഏതോ ഒരു വമ്പൻ കമ്പനി പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തയാറാക്കുന്നു എന്ന തോന്നലുകളുമായി നമ്മുക്ക് ആശ്വസിക്കാം .

എന്തായാലും വിസിൽ ബ്ലോവരെ നമിച്ചുകൊണ്ട് കോഡർ ദാസനും

പതിനെട്ട് തവണ മൊബൈലും റൂട്ടറും ഓഫ് ചെയ്തും ഓൺ ചെയ്തും ഞെട്ടൽ വിട്ടുമാറാതെ മാർക്ക് സുക്കർ വിജയനും

facebook whatsaap
Advertisment