Advertisment

വ്യക്തിഗത വിവരങ്ങള്‍ കമ്പനികള്‍ക്ക് കൈമാറി, 6008 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഫേസ്ബുക്ക്

New Update

publive-image

Advertisment

ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കാന്‍ മറ്റു കമ്പനികളെ അനുവദിച്ചതിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഫേസ് ബുക്കിന്റെ ഉടമകളായ മെറ്റ. 6008 കോടി നഷ്ടപരിഹാരി നല്‍കി ഒത്തു തീര്‍പ്പാക്കാനാണ് നീക്കം. കേംബ്രിഡ്ജ് അനലിറ്റക്ക ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ വാണിജ്യ ഗവേഷണാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് കേസ് വന്നത്.

എട്ടുകോടി എഴുപത് ലക്ഷം ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്കയടക്കമുള്ള കമ്പനികള്‍ക്ക് വിവിധ വാണിജ്യ ഗവേഷണ ആവശ്യങ്ങള്‍ക്ക് നഉപയോഗിക്കാന്‍ ഫേസ് ബുക്ക് നല്‍കിയെന്നാണ് കേസ് . 2018 ല്‍ ഈ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് അമേരിക്ക ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നിയമനടപടികള്‍ നേരിടുകയാണ്.

ഇതിന്റെ ഭാഗമായി യുഎസ് കോടതിയില്‍ സമര്‍പ്പിച്ച സെറ്റില്‍മെന്റ് രേഖയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ തങ്ങള്‍ സന്നദ്ധമാണെന്നും അതിനുള്ള തുകയും മെറ്റ അറിയിച്ചത്. വ്യക്തിഗതമായ വിവരങ്ങള്‍ ദുരുപയോഗിക്കുന്നത് തടയാന്‍ ലോക രാജ്യങ്ങളെല്ലാം തന്നെ കടുത്ത നിയമനിര്‍മാണവുമായി രംഗത്ത് വന്നിരിക്കുന്ന കാലമായത് കൊണ്ട് എങ്ങിനെയങ്കിലും നഷ്ടപരിഹാരം നല്‍കി തലയൂരാനാണ് മെറ്റ ശ്രമിക്കുന്നത്.

Advertisment