Advertisment

മുഖം സുന്ദരമാക്കാം തേനിലൂടെ ....

New Update

സുന്ദരവും മൃദുലമായതുമായ ചര്‍മം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ വേനലും ചൂടും നിങ്ങളുടെ ചര്‍മ്മത്തെ വരണ്ടതാക്കും. എന്നാല്‍ തേന്‍ ഉപയോഗിച്ചുകൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ അവയ്ക്ക് പരിഹാരമാകും.അത്തരത്തിലുള്ള ഫേസ്പാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Advertisment

publive-image

പപ്പായ തേന്‍ ഫേയ്സ്പാക്ക്

രണ്ട് സ്പൂണ്‍ പഴുത്ത പപ്പായയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടിയ ശേഷം 20 മിനുട്ട് കാത്തു‌നില്‍ക്കുക .ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകുക.ഒരു സ്പൂണ്‍ പാലും ഒരു സ്പൂണ്‍ തേനും യോജിപ്പിച്ച്‌ മുഖത്ത് തേച്ചു പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം ഇത് കഴുകി കളയാവുന്നതാണ്.

publive-image

തക്കാളി തേന്‍ ഫേസ്പാക്ക്

ഒരു സ്പൂണ്‍ തേന്‍,അരസ്പൂണ്‍ തൈര് , ഒരു സ്പൂണ്‍ തക്കാളി നീര്,അര സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്തിലും കഴുത്തിലും പുരട്ടുക, പായ്‌ക്ക് നല്ല പോലെ ഉണങ്ങിയ ശേഷം കഴുകി കളയുക. ഇത് ആഴ്ചയില്‍ രണ്ട് തവണ ഇത് പരീക്ഷിക്കാവുന്നതാണ്.

facepack
Advertisment