സ്പോർട്സ് വാർത്തകൾ

കായികലോകത്ത് നിന്ന് വീണ്ടും ദുഖവാര്‍ത്ത! പി.എസ്.എല്ലിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ഫാഫ് ഡുപ്ലെസി ആശുപത്രിയില്‍-വീഡിയോ

സ്പോര്‍ട്സ് ഡസ്ക്
Sunday, June 13, 2021

ഇസ്ലാമാബാദ്: പാകിസ്താന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെഷവാര്‍ സാല്‍മിയും ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഫീല്‍ഡിംഗിനിടെ സഹതാരം മുഹമ്മദ് ഹസ്‌നൈന്റെ കാലില്‍ ഡുപ്ലെസിയുടെ തല ശക്തിയായി ഇടിക്കുകയായിരുന്നു.

നേരത്തെ യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ മൈതാനത്ത് കുഴഞ്ഞുവീണിരുന്നു. താരം അപകട നില തരണം ചെയ്തു.

×