/sathyam/media/post_attachments/h6tAKBd76PHI0Xf1uLts.jpg)
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ചെളിക്കൂനയില്‍ കുഴിച്ചുമൂടിയ നവജാത ശിശുവിനെ നാട്ടുകാര്‍ ജീവനോടെ പുറത്തെടുത്തു. സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലെ സൊനൈര ഗ്രാമത്തിലാണ് സംഭവം നടന്നത്.
രാവിലെ നടക്കാനിറങ്ങിയ നാട്ടുകാര്‍ ചെളിക്കൂനയില്‍ അസ്വഭാവികത സംശയിച്ച് മാന്തി നോക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ കാല് കണ്ടതിനെ തുടര്‍ന്ന് ചെളിക്കൂന പൂര്‍ണമായി നീക്കി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുറച്ച് മണ്ണ് കുട്ടിയുടെ ഉള്ളില്‍ ചെന്നിട്ടുണ്ടെങ്കിലും കുട്ടിക്ക് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.