Advertisment

വിഖ്യാത കലാകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ ബന്ധുക്കളെ കണ്ടെത്തി: 14 പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് പഠനം

New Update

publive-image

Advertisment

ലണ്ടൻ: വിഖ്യാത കലാകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ ബന്ധുക്കളെ കണ്ടെത്തി. അഞ്ച് നൂറ്റാണ്ട് മുൻപ് ജീവിച്ചിരുന്ന ഡാവിഞ്ചിയുടെ ബന്ധുക്കൾ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്ന ഏതാനും പേർ ഇന്നും ഇറ്റലിയിൽ ജീവിച്ചിരിപ്പുണ്ടെന്ന കണ്ടെത്തൽ പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകർ.

ഹ്യൂമൻ എവല്യൂഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഡാവിഞ്ചിയുടെ 14 ബന്ധുക്കൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇതിൽ ചിലർ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വിഞ്ചി പട്ടണത്തിൽ തന്നെയാണ് ജീവിക്കുന്നത്.

ജനിതക പഠനങ്ങളിലൂടെ 690 വർഷങ്ങൾക്ക് മുൻപ് മുതലുള്ള ഡാവിഞ്ചിയുടെ കുടുംബത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പുതിയ പഠനം സ്ഥിരീകരിക്കുന്നത്. പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന 14 പേരിൽ ഒരു വയസ് മുതൽ 85 വയസ് വരെ പ്രായമുള്ളവർ ഉൾപ്പെടുന്നു.

ക്ലർക്ക്, സർവേയർ, കൈത്തൊഴിലുകാർ തുടങ്ങിയ സാധാരണ ജോലി ചെയ്യുന്നവരാണ് ഇവരെന്ന് ഗവേഷകരിലൊരാളായ അലക്‌സാണ്ട്രോ വെസോസി പറഞ്ഞു. അലക്‌സാണ്ട്രോ ഉൾപ്പെടെയുള്ള ഗവേഷക സംഘത്തിന്റെ പത്ത് വർഷത്തെ നീണ്ട ശ്രമങ്ങളുടെ ഫലമാണ് ഈ കണ്ടെത്തൽ.

അവിവാഹിതനായിരുന്ന ഡാവിഞ്ചിയുടെ അർദ്ധ സഹോദരങ്ങളുടെ മക്കളുടെ പിൻതലമുറക്കാരാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. 1452 മുതൽ 1519 വരെയാണ് ഡാവിഞ്ചി ജീവിച്ചിരുന്നത്. പുതിയ പഠനം ഡാവിഞ്ചിയുടെ വംശത്തെ പറ്റി നീണ്ടുനിന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക മാത്രമല്ല മുൻകാല കണ്ടുപിടുത്തങ്ങളിലെ തെറ്റുകൾ തിരുത്തുകയും ചെയ്യുന്നുവെന്ന് ഗവേഷക വിദഗ്ധർ പറയുന്നു.

life style
Advertisment