രാജ് കപൂറിന്റെ മകന്റെ മരണം മദീനയിൽ ; നിയോഗം പോലെ അവസാനം പങ്കുവച്ചത് ഖബർസ്ഥാൻ ചിത്രങ്ങൾ

ഫിലിം ഡസ്ക്
Wednesday, February 19, 2020

ചെന്നൈ: രണ്ട് ദിവസം മുമ്പാണ് പ്രമുഖ നടനും സംവിധായകനുമായ രാജ് കപൂറിന്റെ മകൻ ഷാരൂഖ് കപൂറിന്റെ (23) മരണ വാർത്തയെത്തുന്നത്. മാതാവിനൊപ്പം ഉംറയ്ക്കെത്തിയ ഷാരൂഖിന്റെ മരണം മദീനയിൽ വച്ചായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഷാരൂഖ്, മാതാവ് സജീല ഉൾപ്പെടെ 25 അംഗ സംഘത്തോടൊപ്പം ഉംറയ്ക്കായെത്തിയത്. തൊട്ടടുത്ത ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മദീനയിൽ തന്നെ ഖബറടക്ക ചടങ്ങുകൾ നടന്നു. സോഷ്യല്‍ മീഡിയയിൽ സജീവമായ ഷാരൂഖ് മദീന യാത്രയുടെ ചിത്രങ്ങളും തന്റെ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ ഒരു നിയോഗം പോലെ അവസാനം പോസ്റ്റു ചെയ്ത ചിത്രങ്ങളിലൊന്ന് മദീനയിലെ ഖബർസ്ഥാനമായിരുന്നു.

×