Advertisment

രാജേഷ് ചടയമംഗലത്തിന് നവയുഗം യാത്രയയപ്പ് നൽകി.

New Update

ദമ്മാം: പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി സ്ഥാപകനേതാക്കളിലൊരാളും, കേന്ദ്രകമ്മിറ്റി അംഗവുമായ രാജേഷ് ചടയമംഗല ത്തിന്, നവയുഗം കേന്ദ്രകമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി.

Advertisment

publive-image

രാജേഷ് ചടയമംഗലത്തിന് എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം കൈമാറുന്നു.

റോസ് ആഡിറ്റോറിയത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി ഖജാൻജി സാജന്റെ അധ്യക്ഷത യിൽ കൂടിയ യാത്രയയപ്പ് യോഗത്തിൽ വെച്ച് നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, രാജേഷിന് നവയുഗം കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം കൈമാറി. ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാർ വെള്ളല്ലൂർ ദമ്മാം മേഖലയുടെ ഉപഹാരവും സമ്മാനിച്ചു.

publive-image

നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, ബെൻസിമോഹൻ. ജി, ജമാൽ വില്യാപ്പള്ളി, ദാസൻ രാഘവൻ, ഗോപകുമാർ, ഉണ്ണി പൂച്ചെടിയൽ, ഉണ്ണി മാധവം എന്നിവർ ആശംസപ്രസംഗങ്ങൾ നടത്തി. കൊല്ലം ചടയമംഗലം സ്വദേശി ആയ രാജേഷ് പതിനെട്ടു വർഷമായി സൗദിയിൽ പ്രവാസിയാണ്. വിവിധ കമ്പനികളിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. നവയുഗം രൂപീകരിച്ച കാലം മുതൽ സജീവമായി സംഘടനയിൽ പ്രവർത്തിയ്ക്കുന്ന രാജേഷ്, നിലവിൽ നവയുഗം കേന്ദ്രകമ്മിറ്റി അംഗമാണ്. വ്യക്തിപരമായ കാരണങ്ങളാലാണ്, പ്രവാസജീവിതം അവസാനിപ്പിച്ച്, നാട്ടിൽ സ്ഥിരതാമസം ആക്കാനുള്ള തീരുമാനത്തിൽ അദ്ദേഹം എത്തിയത്.

യാത്രയയപ്പ് പരിപാടികൾക്ക് നവയുഗം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഷിബുകുമാർ, അരുൺ ചാത്തന്നൂർ, മണിക്കുട്ടൻ, ബിജു വർക്കി, നിസ്സാം കൊല്ലം, ഷാജി അടൂർ, ഇ.എസ്.റഹീം, അബ്ദുൾലത്തീഫ്, സുശീൽ കുമാർ, സനു മഠത്തിൽ, സുബിവർമ്മ പണിക്കർ, മിനി ഷാജി, അനീഷ കലാം, ശരണ്യ ഷിബു, മീനു അരുൺ, രതീഷ് രാമചന്ദ്രൻ, അബ്ദുൾ കലാം, സിയാദ് എന്നിവർ നേതൃത്വം നൽകി.

 

Advertisment