Advertisment

38 വർഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജോസ് സ്കറിയയ്ക്ക് കേളി യാത്രയയപ്പ് നൽകി

author-image
admin
New Update

publive-image

Advertisment

റിയാദ്: 38 വർഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയയിലെ സുലൈ വെസ്റ്റ് യൂണിറ്റ് അംഗം ജോസ് സ്‌കറിയക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സുലൈയിലെ അൽ മസ്ദാർ കമ്പനിയിൽ വെൽഡർ ആയി ജോലി നോക്കുകയായിരുന്ന ജോസ് സ്‌കറിയ കൊല്ലം ജില്ലയിലെ കുണ്ടറ അമ്പിപൊയ്ക സ്വദേശിയാണ്.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് ട്രഷറർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത്തീഫ്‌ സ്വാഗതമാശംസിച്ചു. ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ പ്രസിഡണ്ട്‌ കാഹിം ചേളാരി, ഏരിയ രക്ഷാധികാരി കൺവീനർ ബാലകൃഷ്ണൻ, ഏരിയ ട്രഷറർ അനിരുദ്ധൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജോസ് സ്കറിയയ്ക്കുള്ള യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ലത്തീഫ് കൈമാറി. യാത്രയയപ്പിന് ജോസ് സ്‌കറിയ നന്ദി പറഞ്ഞു.

ഫോട്ടോ : ജോസ് സ്കറിയയ്ക്കുള്ള കേളി സുലൈ വെസ്റ്റ് യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ലത്തീഫ് കൈമാറുന്നു

soudi news
Advertisment