Advertisment

വിശുദ്ധ യൗസേപിതാവിന്റെ വർഷം ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

ഡല്‍ഹി: ഫരീദാബാദ് - ഡൽഹി രൂപതയിൽ വിശുദ്ധ യൗസേപിതാവിന്റെ വർഷത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവ്വഹിച്ചു.

വിശുദ്ധ യൗസേപിതാവിനെ ആഗോള സഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റി അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ ഈ വർഷം വിശുദ്ധ യൗസേപിതാവിന്റെ വർഷമായി 2020 ഡിസംബർ 8 ന് പ്രഖ്യപിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് രൂപതാ തലത്തിൽ യൗസേപിതാവിന്റെ വർഷത്തിന്റെ ഉദ്ഘാടനം ജനുവരി 31ന് നടത്തിയത്. വിശുദ്ധ യൗസേപിതാവിന്റെ നാമത്തിലുള്ള കാൽക്കാജിയിലെ സെന്റ് ജോസഫ് ദേവാലയത്തിൽ വച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തിരിതെളിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും തുടർന്ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുകയും ചെയ്തു. അതിനു ശേഷം യൗസേപിതാവിന്റെ വർഷത്തിന്റെ അനുസ്മരണത്തിനായി ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രതിഷ്ഠിക്കേണ്ട പതാകയുടെ പ്രകാശനവും ആർച്ച്ബിഷപ്പ് നിർവ്വഹിച്ചു.

ഫരീദാബാദ് രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജോസ് വെട്ടിക്കൽ, കാൽക്കാജി ഇടവക വികാരി ഫാ. ബെന്നി പാലാട്ടി, രൂപതയിലെ മറ്റു വൈദീകർ, സന്ന്യസ്തർ, പാസ്റ്ററൽ കൗൺസിൽ മെമ്പെഴ്സ്, കൈക്കാരൻമാർ, വിവിധ സംഘടനകളിൽ നിന്നും ഇടവകകളിൽ നിന്നുമുള്ള പ്രതിനിതികൾ എന്നിവരും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.

 

 

 

delhi news
Advertisment