Advertisment

ഐതിഹാസികമായ കർഷക സമരത്തിന് ഐക്യദാര്‍ഢ്യം

author-image
admin
New Update

(ബേബി ഔസെഫ്, കേരള അസോസിയേഷൻ, കുവൈറ്റ് )

Advertisment

publive-image

നമ്മുടെ ജീവൻ നിലനിർത്തുന്നതിനുകൂടിയുള്ളതായ ഇന്ത്യൻ കർഷക ജനതയുടെ പ്രക്ഷോഭം ദിനങ്ങൾ പിന്നിടുകയാണ്. സ്ത്രീ -പുരുഷ പ്രായഭേദമില്ലാതെ രാജ്യത്തെ യെഥാർത്ഥ കർഷകർ ഒന്നാകെ ഈ പ്രക്ഷോഭത്തിൽ അണിനിരന്നിട്ടുണ്ട്. എന്നിട്ടും മോദി -അമിത്ഷാ, താമർ സംഘം പറയുന്നത് ഇത് ഒരു ചെറിയ വിഭാഗത്തിന്റെ മാത്രം പ്രക്ഷോഭം എന്ന രീതിയിൽ കുറച്ചു കാണിക്കാൻ കുത്തക മാധ്യമങ്ങളെ വിലക്കെടുത്ത് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

പ്രക്ഷോഭത്തിലുള്ള ലക്ഷകണക്കിന് കർഷകരിൽ ഇരുപതിലേറെപേർക്ക് കൊടുംതണുപ്പിൽ ജീവൻ നഷ്ടപെട്ടു കഴിഞ്ഞു. മോദി സർക്കാരിന്റെ കർഷകപ്രക്ഷോഭത്തോടുള്ള അവഗണനയിൽ പ്രതിക്ഷേധിച്ചുകൊണ്ട് ഒരു സിഖ് പുരോഹിതൻ ഡൽഹി അതിർത്തിയായ സിംഘുവിൽ സ്വയം വെടിവെച്ചു മരിച്ചു. അങ്ങനെ ഇരുപതിലേറെ പേർ ഉറച്ച ധീരതയോടെ രക്തസാക്ഷികളായി.

മോദി സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണം എന്നാണ് കർഷകർ പറയുന്നത്. പുതിയ നിയമങ്ങൾ രാജ്യത്തു കരാർ കൃഷി സമ്പ്രദായത്തിനു നിയമ പ്രാബല്യം നൽകുന്നതിലൂടെ കാർഷിക മേഖല പൂർണമായും വിദേശി -സ്വദേശി കുത്തകകളുടെ കൈയിൽ ഒതുങ്ങുമെന്ന് കർഷകർ പറയുന്നു.കുത്തകാകളുമായി കരാറിൽ ഒപ്പിട്ടുകൊണ്ട് കൃഷിഭൂമിയിൽ കൃഷിയിറക്കുന്നതിൽ എന്താ കുഴപ്പം എന്ന് സ്വഭാവികമായും നമ്മൾ ചിന്തിച്ചുപോകും. അതിൽ തന്നെയാണ് പ്രശ്നങ്ങളും.

ഒരു പത്തു വർഷകാലയളവിലേക്കാണ് കർഷകനും കുത്തകയും തമ്മിൽ കരാർ ഉണ്ടാക്കുന്നതെങ്കിൽ ഈ കാലയളവിൽ ഈ കർഷകൻ തന്റെ കൃഷിഭൂമിയിൽ ഈ കുത്തകകൾ നൽകുന്ന അല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന വിത്തുകൾ വിതക്കേണ്ടിവരും. ഈ വിത്തുകൾ എല്ലാം അത്യുല്പാദനശേഷിയുള്ളവയാണെന്നാണ് അവരുടെ വാദം. വാൾമാർട്ട്, മോൻസന്റാ, കാർഗിൽ പോലുള്ള അന്താരാഷ്ട്ര അഗ്രിബിസ്സിനസ് കുത്തകകൾ അവരുടെ പരീക്ഷണശാലകളിൽ വികസിപ്പിച്ചെടുത്ത ജനിതകമാറ്റം വരുത്തിയ ടെർമിന്നേറ്റർ വിത്തുകളാണ് ഇവയെല്ലാം.

ആദ്യ വിളവെടുപ്പിൽ അധികം വിലനൽകുന്ന ഈ വിത്തിനങ്ങൾക്ക് പ്രത്യുല്പാദനശേഷിയില്ലാത്തതിനാൽ കർഷകന് അടുത്ത വിലയിറക്കാൻ വിത്തുകൾ ഈ കുത്തകാകളിൽനിന്നും വാങ്ങേണ്ടിവരും. ഈ വിളകളെ ബാധിക്കുന്ന കീടങ്ങക്കുള്ള കീടനാശിനികളും, ചെടികളുടെ വളർച്ചക്കാവശ്യമായ വളങ്ങളും ഇതേ കുത്തകകൾ തന്നെയാണ് ഉൽപതിപ്പിക്കുന്നതും വിൽക്കുന്നതും.

ഈ കീടനാശിനികളും, വളങ്ങളും പ്രയോഗിക്കുന്നതിലൂടെ മണ്ണിന്റെ ജൈവഘടനയിൽ മാറ്റങ്ങൾ സംഭവിക്കും. ഉൽപാദനത്തിൽ ഇടിവ് സംഭവിക്കുകയും ചെയ്യും. മറ്റൊന്ന് കർഷകർ ഉൽപതിപ്പിക്കുന്ന ഉൽപ്പന്നം മുഴുവൻ അതേ കുത്തകക്കുതന്നെ നൽകാൻ കരാർ പ്രകാരം കർഷകർ ബാധ്യസ്ഥനാകുന്നു. കരാർ കൃഷി സമ്പ്രദായം പ്രാബല്യത്തിൽ വരുന്നത്തോടെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള താങ്ങുവില കുത്തക സംഭരണപദ്ധതിതികൾ പൂർണമായും ഇല്ലാതാക്കപെടുന്നു.

കർഷകർക്ക് നിശ്ചിതമായ ഒരു ന്യായവില നൽകികൊണ്ട് അവരുടെ ഉൽപന്നങ്ങൾ സർക്കാർ സംഭരിച്ചശേഷം പൊതുവിതരണത്തിനും മറ്റുമായി ഉപയോഗിക്കുക എന്ന പദ്ധതിയാണ് സർക്കാരിന്റെ കുത്തക സംഭരണം എന്നത്. മണ്ഡി സമ്പ്രദായം നിർത്തലാക്കുന്നില്ല എന്നൊക്കെ കേന്ദ്ര സർക്കാർ പറയുമ്പോഴും പുതിയ കാർഷിക നിയമങ്ങൾ അനുസരിച്ചു സർക്കാരിന്റെ വിപണിയിലെ ഇടപെടൽ പൂർണമായും അവസാനിപ്പിക്കേണ്ടിവരും. ഉത്പാദനത്തിനും വിപണനത്തിനും ഒരേ കുത്തകയെ ആശ്രയിക്കേണ്ടിവരുന്ന കർഷകർ കുത്തക പറയുന്ന തരത്തിൽ പ്രവർത്തിക്കാൻ നിർബന്ധിതനയിത്തീരുന്നു.

അതായതു വിത്തുകള്‍ ഉള്‍പെടെയുള്ള ഉത്പാദനസാമഗ്രികൾക്കു വില നിശ്ചയിക്കുന്നതും തിരിച്ചെടുക്കുന്ന വിളകൾക്ക് വില നിശ്ചയിക്കുന്നതും ഇതേ കുത്തകകൾ ആകുമ്പോൾ സംഭവിക്കുക എന്തെന്നറിയാൻ വലിയ പണ്ഡിത്യമൊന്നും ആവശ്യമില്ല. കരാർകാലാവധി പത്തു വർഷമാണെങ്കിൽ അതിന്റെ പദ്ധതികാലമാകുന്നതിനു മുൻപേതന്നെ കർഷകൻ തന്റെ കാർഷികാഭൂമിയിൽ തന്റെ യജമനനായി മാറിക്കഴിഞ്ഞ കുത്തകകൾ പറയുന്ന വിളയിറക്കാൻ നിർബന്ധിതനായി തീരുന്നു.

പുതിയ കാർഷിക നിയമങ്ങൾ രാജ്യത്തിന്റെ ജനങ്ങളുടെ ആമാശയത്തെവരെ ആഗോള കുത്തകകളുടെയും അദാനി -അംബാനി തുടങ്ങിയ സ്വദേശി കുത്തകകളുടെയും വരുത്തിയിലേക്ക് എത്തിക്കുന്ന തികച്ചും മനുഷ്വത്വ വിരുദ്ധവും ദേശവിരുദ്ധവുമായ നടപടികൾ തന്നെയാണ്. ബാങ്കുകളിൽ നിന്നും ഇതര ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത കർഷകന് അതിന്റെ പലിശപോലും തിരിച്ചടക്കാൻപറ്റാത്ത അവസ്ഥ നിലനിൽക്കുമ്പോഴാണ് ഇത്തരം കാർഷിക നിയമങ്ങൾ കർഷകരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രെമിക്കുന്നത്.

ആന്ധ്രായിലെയും മഹാരാഷ്ട്രയിലെയും നൂറുകണക്കിന് പരുത്തി കർഷകരെ ആൽമഹത്യയിലേക്ക് നയിച്ച കാര്യം നാം മറക്കരുത്. BJP-RSS സംഘകുടുംബ സർക്കാരിന്റെ ഈ ദേശവിരുദ്ധ, മനുഷ്വത്വ വിരുദ്ധ നടപടികൾക്കെതിരെയാണ് രാജ്യസ്നേഹികളായ ഈ ഇന്ത്യൻ കർഷകർ ഈ പോരാട്ടം നടത്തികൊണ്ടിരിക്കുന്നത് ഈ കർഷക പോരാട്ടങ്ങളെ പിന്തുണയ്ക്കേണ്ടത് രാജ്യസ്നേഹികളായ ഓരോ പൗരന്റെയും ധാർമികമായ കടമയാണ്.

സ്വാതന്ത്രാനന്തര ഇന്ത്യൻ ചരിത്രത്തിൽ ഇടം നേടാൻ പോകുന്ന പോരാട്ടത്തിൻ്റെ വരും ദിനങ്ങൾ തന്നെയായിരിക്കും ഇന്ത്യൻ കർഷകൻ്റെ വിധി നിർണയിക്കുക.

Advertisment