രാവിലെ എഴുന്നേൽക്കാൻ താമസിച്ച മകളെ അച്ഛന്‍ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു

New Update

കറുകച്ചാൽ: രാവിലെ എഴുന്നേൽക്കാൻ താമസിച്ചെന്നാരോപിച്ച് അച്ഛൻ, പതിനേഴുകാരിയായ മകളെ
വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. മകളുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. കൈവിരൽ
അറ്റു. സംഭവത്തിൽ കറുകച്ചാൽ പച്ചിലമാക്കൽ മാവേലിതാഴെയിൽ രഘു (49)വിനെ കറുകച്ചാൽ പോലീസ്
അറസ്റ്റുചെയ്തു.

Advertisment

publive-image

തിങ്കളാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. മകൾ എഴുന്നേൽക്കാൻ
താമസിച്ചെന്നാരോപിച്ച് രഘു വാക്കത്തിയുമായി മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കി.
വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടി. നിലവിളിച്ചപ്പോൾ ഇയാൾ വീണ്ടും വാക്കത്തികൊണ്ട് വെട്ടി.
വെട്ട് തടയുന്നതിടിയിൽ മകളുടെ വലതുകൈയിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി.

സമീപത്തെ വീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ
സ്വകാര്യാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

father daughter issuer
Advertisment