Advertisment

പരിശുദ്ധ കന്യകാമാതാവിൻ്റെ ജനന തിരുനാളും, ഇടവക തിരുനാളും ലൂക്കനിൽ

author-image
ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Updated On
New Update

publive-image

Advertisment

ലൂക്കന്‍: ഡബ്ലിൻ സീറോ മലബാർ സഭയുടെ ലൂക്കൻ കുർബ്ബാന സെൻററിൽ പരിശുദ്ധ കന്യകാമാതാവിൻ്റെ ജനന തിരുനാളും സകല വിശുദ്ധരുടെ തിരുനാളും, ഇടവകദിനവും സംയുക്തമായി ആഘോഷിക്കുന്നു.

2020 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 6 നു ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ ആരാധനയും, ജപമാലയും, ലദീഞ്ഞും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബ്ബാന. നൊവേനയ്ക്ക് ശേഷം നേർച്ചയും ഉണ്ടായിരിക്കും.

ഭക്തി നിർഭരമായ ഈ തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാനും വിശുദ്ധരുടെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ PMS വഴി രജിസ്റ്റർ ചെയ്യണമെന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു. ഈ തിരുനാളിൻ്റെ ലൈവ് സ്ട്രീമിങ്ങ് ലഭ്യമാണ്.

feast
Advertisment