Advertisment

പുതിയ ഡിസൈന്‍ ഭാഷയില്‍ ഫെറാരി റോമ ഇന്ത്യയില്‍

New Update

publive-image

Advertisment

ഇറ്റാലിയൻ സൂപ്പർ കാര്‍ നിർമാതാക്കളായ ഫെറാരിയുടെ റോമ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.76 കോടി രൂപയാണ് ഫെറാരി റോമയുടെ എക്‌സ് ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഡിസൈന്‍ ഭാഷയിലാണ് ഫെറാരി റോമ എത്തുന്നത്. കുറേക്കൂടി ലളിതമായ ഡിസൈന്‍ ആണ് റോമയ്ക്ക്, ഇത് മറ്റ് ഫെറാരി മോഡലുകളില്‍നിന്ന് വാഹനത്തെ വ്യത്യസ്തമാക്കുന്നു.

ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച സ്ലിം എല്‍ഇഡി ഹെഡ്‌ലാംപുകള്‍, നാല് ടെയ്ല്‍ലാംപുകള്‍ എന്നിവ നൽകി. ക്വാഡ് എക്‌സോസ്റ്റ് സംവിധാനം, ഇലക്ട്രോണിക് സ്‌പോയ്‌ലര്‍ എന്നിവ ഉൾപെടുന്നതാണ് പുറമേ കാണുന്ന മറ്റ് സവിശേഷതകള്‍. ഡൗണ്‍ഫോഴ്‌സിന് സഹായിക്കുന്ന വലിയ വെന്റുകളും വലിയ വിംഗുകളും നല്‍കിയില്ല.

ഫെറാരി റോമയുടെ ഹൃദയം ഫെറാരിയുടെ പ്രസിദ്ധമായ 3.9 ലിറ്റര്‍, ഇരട്ട ടര്‍ബോ, വി8 എന്‍ജിനാണ്. ഈ എൻജിൻ 620 എച്ച്പി കരുത്തും 760 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.പിന്‍ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറുന്നത് 8 സ്പീഡ് ഡുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സാണ്. വളഞ്ഞ ഡാഷ്‌ബോര്‍ഡ് ഡ്രൈവറിനെയും പാസഞ്ചറിനെയും വലയം ചെയ്തതുപോലെയാണ് ഉള്ളത്.

സെന്റര്‍ കണ്‍സോളില്‍ 8.4 ഇഞ്ച് വലുപ്പമുള്ളതും ടാബ്‌ലറ്റ് സ്റ്റൈല്‍ ലഭിച്ചതുമായ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി. മാത്രമല്ല, 16 ഇഞ്ച് വലുപ്പമുള്ള കര്‍വ്ഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നു. പുതിയ സ്റ്റിയറിംഗ് വളയത്തിൽ കപ്പാസിറ്റീവ് ബട്ടണുകള്‍ നല്‍കി.

വളഞ്ഞ 16 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കപ്പാസിറ്റീവ് ബട്ടണുകളുള്ള ഒരു പുതിയ സ്റ്റിയറിംഗ് വീലും സ്പോർട്സ് കാർ അനുഭവത്തെ കൂടുതൽ ചലനാത്മകമാക്കാനും ഫെറാരി ശ്രദ്ധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

auto
Advertisment