പേത്തര്‍ത്തായുടെ പുണ്യത്തിലൂടെ ക്രൈസ്തവ വിശ്വാസികള്‍ വലിയനോമ്പിലേക്ക്

Saturday, March 2, 2019

വലിയ നോമ്പിന്റെ പേത്തര്‍ത്തായിലേക്ക് ക്രൈസ്തവ വിശ്വാസികള്‍ കടന്നിരിക്കുന്നു. തിരിഞ്ഞുനോട്ടം എന്ന് അര്‍ത്ഥമുള്ള പേത്തര്‍ത്ത സാധാരണയായി അനുതാപത്തിന്റെ മുഖമാണെങ്കിലും  കേരളനസ്രാണികളുടെ ഇടയില്‍ ഒരു ആഘോഷത്തിന്റെ കളറാണ് ഉള്ളത്.

ഇനിയുള്ള 50 നോമ്പിന്റെ ദിനങ്ങളും ഉപവാസവും ഒരുനേരം നില്ക്കലും നോമ്പിന്റെ കുമ്പിടീലും എല്ലാം നല്‍കുന്ന നോമ്പിന്റെ നിറത്തിലേക്ക് മനസ്സിനെ പറിച്ചു നടുകയാണ് അക്ഷരാര്‍ത്ഥത്തില്‍ പേത്തര്‍ത്താ. ഇന്നു കൊണ്ട് അവസാനിക്കുന്ന ആഘോഷങ്ങളും ഭക്ഷണപ്രേമവും നാളെ മുതല്‍ പ്രാര്‍ത്ഥനയുടേതാണ്

നോമ്പിന്റെ ചരിത്രം.

എല്ലാ മതങ്ങളിലും നോബ് അനുഷ്ഠാനമായിട്ട് ഭക്താഭ്യാസങ്ങള്‍ ഉണ്ട്. ക്രൈസ്തവ സമൂഹങ്ങളില്‍ ആദ്യം ഉടലെടുത്ത തിരുനാള്‍ ആഘോഷമാണ് ഉയിര്‍പ്പ്തിരുനാള്‍ അഥവാ ഈസ്റ്റര്‍. ഈ തിരുനാള്‍ ഗണിക്കുന്ന രീതി അനുസരിച്ച് ഇന്നും ക്രൈസ്തവ സഭകളുടെ ഇടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. എന്നിരുന്നാലും കര്‍ത്താവിന്റെ പാടുപീഡകളെ ഓര്‍ത്തുകൊണ്ട് വലിയ വെള്ളിയും അതിന് ഒരുക്കമായി നാല്പത് ദിവസത്തെ നോബ് അനുഷ്ഠിക്കുന്ന പതിവും സഭകളില്‍ വന്നു.

എന്നാല്‍ ഭാരതത്തിലെ മാര്‍ത്തോമ്മാ നസ്രാണികള്‍ക്ക് നോബ് ആചരണം 50 ദിനമാണ്. അതുകൊണ്ട് ഈ നോമ്പിനെ 50 നോമ്പ് എന്നാണ് വിളിക്കുക. പെത്ത്രത്തായുടെ തിങ്കളാഴ്ച തുടങ്ങി 40 ആം വെള്ളിയോടെ ആണ് 40 നോബ് അവസാനിക്കുക.

പിന്നീടുള്ള 10 ദിനങ്ങള്‍ തീവ്രമായ നോമ്പിന്റെ ദിനങ്ങളാണ്. കര്‍ത്താവിന്റെ പാടുപീഡകളെ അനുസ്മരിച്ച്‌കൊണ്ടും ആ ദുഖത്തില്‍ പങ്ക് ചേര്‍ന്നും വലിയ ആഴ്ചയായി അഥവാ ഹാശാ ആഴ്ചയായി ആ പത്ത് ദിനങ്ങള്‍ ആചരിക്കുന്നു. ഈ ദിവസങ്ങളില്‍ സാധാരണായായി വലിയ ശബ്ദത്തില്‍ സംസാരിക്കുക പോലും ചെയ്യുകയില്ലായിരുന്നു.

നോമ്പിന്റെ ആദ്യദിനം തിങ്കളാഴ്ച സുറിയാനി കത്തോലിക്കര്‍ നെറ്റിയില്‍ ചാരം പൂശിയാണ് നോബ് തുടങ്ങുക. ഈ ചാരം പൂശുന്ന പതിവും നോബ് ബുധനാഴ്ച തുടങ്ങണം എന്നുള്ള നിര്ബന്ധവും 1599 ലെ ഉദയംപേരൂര്‍ സുന്നഹദോസിന്റെ അടിച്ചെല്പിക്കലുകളായിരുന്നു. ലത്തീന്‍ കത്തോലിക്കര്‍ ഇന്നും ബുധനാഴ്ച ചാരം പൂശിയാണ് നോബ് തുടങ്ങുക. അതിനെ ക്ഷാരബുധന്‍ എന്നാണ് പറയുന്നത്.

×