Advertisment

മലയാളികളുടെ പ്രിയ താരം ഷംന കാസിം അമ്മയായി; ആൺ കുഞ്ഞിനാണ് ഷംന ജന്മം നൽകിയത്

author-image
Gaana
New Update

മലയാളികളുടെ പ്രിയ താരം ഷംന കാസിം അമ്മയായി. ആൺ കുഞ്ഞിനാണ് ഷംന ജന്മം നൽകിയത്. കഴിഞ്ഞ ദിവസം ദുബായിലെ ആശുപത്രിയിൽ ഷംനയെ പ്രവേശിപ്പിച്ചിരുന്നു.

Advertisment

publive-image

ചൊവ്വാഴ്ച രാവിലെയോടെ താരം കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം ഡിസംബർ 31ന് ആയിരുന്നു താൻ അമ്മയാകാൻ പോകുന്ന വിവരം ഷംന അറിയിച്ചത്.

ഏഴാം മാസത്തിൽ നടത്തുന്ന ബേബി ഷവറിൻറെ ചിത്രങ്ങളും മറ്റും ഷംന ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ വിവാഹം നടന്ന് മൂന്നാം മാസം ബേബി ഷവർ എന്ന തരത്തിൽ ചില യുട്യൂബ് ചാനലുകളിൽ വീഡിയോ വന്നു.

പിന്നാലെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഷംന തന്നെ രം​ഗത്ത് എത്തി. വിവാഹത്തിന് മുൻപ് തൻറെ നിക്കാഹ് നടന്നത് ജൂൺ 12 ന് ആണെന്നാണ് ഷംന പറഞ്ഞത്.

Advertisment