പ്രശസ്ത നടനും ചലച്ചിത്ര നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ തന്റെ വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഏറ്റവുമൊടുവില്‍ നടി മീനയും ധനുഷും തമ്മില്‍ വിവാഹിതരായേക്കുമെന്നായിരുന്നു രംഗനാഥന്റെ വിവാദ പ്രസ്താവന . ഇപ്പോഴിതാ കമൽഹാസനെ ചുറ്റിപ്പറ്റിയുള്ള കഥകളുമായി എത്തിയിരിക്കുകയാണ് താരം.
കമൽ തന്റെ മകളുടെ പ്രായമുള്ള നടിയുമായി രഹസ്യ ബന്ധത്തിലായിരുന്നുവെന്നാണ് രംഗനാഥന്റെ വെളിപ്പെടുത്തല്‍. കമല്‍ ഈ നടിയെ തുടര്‍ച്ചയായി തന്റെ സിനിമയില്‍ അഭിനയിപ്പിക്കുന്നത് അതുകൊണ്ടാണെന്നും താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
അതേസമയം ഗൗതമിയുമായിട്ടുള്ള ബന്ധം പിരിഞ്ഞതിന് ശേഷം കമലിനെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകള്‍ വന്നിരുന്നു. നടന്‍ വീണ്ടും വിവാഹിതനായേക്കുമെന്നതാണ് അതില്‍ പറഞ്ഞതെങ്കിലും വാര്‍ത്തകളില്‍ വസ്തുതയില്ലെന്ന് പിന്നീട് മനസിലായി.
എന്നാലിപ്പോള്‍ മകളുടെ പ്രായമുള്ള യുവനടിയുമായി കമല്‍ ഹാസന്‍ അടുപ്പത്തിലാണെന്നുള്ള വെളിപ്പെടുത്തല്‍ വലിയ രീതിയിലാണ് തരംഗമാവുന്നത്.