യാഷ് രാജ് ഫിലിംസിന്റെ 2019 ലെ ഹിറ്റ് ചിത്രമാണ് വാര്‍. ചിത്രത്തില്‍ ഹൃത്വിക് റോഷൻ ടൈഗര്‍ ഷെറോഫും ആയിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ഇപ്പോള്‍ സ്പൈ യൂണിവേഴ്സിലെ പഠാന്‍ വന്‍ വിജയമായതോടെ വാർ 2 ന്‍റെ ആലോചനയിലാണ് യാഷ് രാജ് എന്നാണ് പുറത്തു വരുന്ന വിവരം.
ഏറ്റവും പുതിയ വിവരം അനുസരിച്ച് തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയര്‍ എന്‍ടിആര്‍ വാര്‍ 2ല്‍ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. വന്‍ മാറ്റമാണ് വാര്‍ 2 കാസ്റ്റിംഗില്‍ വൈആര്‍എഫ് വരുത്തിയിരിക്കുന്നത്. ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും ആദ്യമായി സ്‌ക്രീൻ പങ്കിടുന്നു എന്ന സവിശേഷതയും വാർ 2വിന് ഉണ്ട്.
അയൻ മുഖർജി ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. സൂപ്പർ ചാരനായ കബീറിന്റെ വേഷം ഹൃത്വിക് വീണ്ടും അവതരിപ്പിക്കുമ്പോള്‍ ജൂനിയർ എൻടിആർ ചിത്രത്തിലെ വില്ലന്‍ വേഷത്തിലായിരിക്കുമോ എത്തുക എന്നാണ് ഇനി അറിയേണ്ടത്.