Advertisment

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റില്‍നിന്ന് ഷെയ്ന്‍ നിഗം ഇറങ്ങിപ്പോയി; പിന്നാലെ പ്രശ്നം പരിഹരിച്ചെന്ന് അറിയിച്ച്‌ അണിയറ പ്രവര്‍ത്തകര്‍

author-image
Gaana
New Update

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍.ഡി.എക്സ് എന്ന ചിത്രത്തിന്റെ സെറ്റില്‍നിന്ന് ഷെയ്ന്‍ നിഗം ഇറങ്ങിപ്പോയി എന്ന വാര്‍ത്തകള്‍ സമൂഹമാദ്ധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെ പ്രശ്നം പരിഹരിച്ചെന്ന് അറിയിച്ച്‌ അണിയറ പ്രവര്‍ത്തകര്‍.

Advertisment

publive-image

മുതിര്‍ന്ന താരങ്ങളായ ലാല്‍, ബാബു ആന്റണി, ബൈജു സന്തോഷ് തുടങ്ങിയവരുള്ള സെറ്റില്‍നിന്ന് ഷെയ്ന്‍ അര്‍ദ്ധരാത്രി ഇറങ്ങിപ്പോയതുകാരണം ഷൂട്ടിംഗ് മുടങ്ങിയെന്നാണ് പ്രമുഖ സിനിമ ഗ്രൂപ്പുകളില്‍ പോസ്റ്റുകള്‍ എത്തിയത്. തനിക്ക് മറ്റുതാരങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണമെന്ന ഷെയ്നിന്റെ പിടിവാശിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പ്രചരിച്ച ട്വീറ്റുകളില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഈ പ്രചാരണങ്ങളോട് ഷെയ്ന്‍ പ്രതികരിച്ചത് ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ നടന്ന പ്രശ്നങ്ങള്‍ അണിയറ പ്രവര്‍ത്തകരും അസോസിയേഷനും ഇടപെട്ട് പരിഹരിച്ചെന്നും ചിത്രത്തിന്റെ ചിത്രീകരണം ഏഴുദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

അതേസമയം ചിത്രത്തിലെ മറ്റൊരു നായകനായ ആന്റണി വര്‍ഗീസ് പങ്കുവച്ച നോ ഡ്രാമ പ്ളീസ് എന്ന കുറിപ്പ് വൈറലാകുകയും ചെയ്തു. യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയിക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നായിരുന്നു തലക്കെട്ട്. ഷെയ്ന്‍ സംഭവുമായി ബന്ധപ്പെട്ടാണ് കുറിപ്പ് എന്നും പ്രചാരണമുണ്ടായി.

മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ആര്‍.ഡി.എക്സ് എന്ന ചിത്രം പറയുന്നത്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment