Advertisment

വധഭീഷണികളുടെ പശ്ചാത്തലത്തില്‍ സ്വയം സുരക്ഷ വര്‍ധിപ്പിച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍; സല്‍മാന്‍ പുതിയതായി വാങ്ങിയത് കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുള്ള നിസാന്‍ പട്രോള്‍ ബുള്ളറ്റ് പ്രൂഫ് എസ്‌യുവി കാർ

author-image
Gaana
New Update

വധഭീഷണികളുടെ പശ്ചാത്തലത്തില്‍ സ്വയം സുരക്ഷ വര്‍ധിപ്പിച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുള്ള നിസാന്‍ പട്രോള്‍ ബുള്ളറ്റ് പ്രൂഫ് എസ്‌യുവി കാറാണ് സല്‍മാന്‍ പുതിയതായി വാങ്ങിയത്. മുംബൈയില്‍ നിത അംബാനി ആരംഭിച്ച സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഈ പുതിയ കാറിലാണ് സല്‍മാന്‍ എത്തിയത്.

Advertisment

publive-image

സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും കോടതി നിര്‍ദേശ പ്രകാരം സുരക്ഷയൊരുക്കുന്ന പൊലീസുകാരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് വധ ഭീഷണികളാണ് സല്‍മാന് ലഭിച്ചിരുന്നത്. മാഫിയാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഗ്യാംഗാണ് നടന് പിന്നാലെയുള്ളത്.

ദക്ഷിണേഷ്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നാണ് നിസാന്‍ പട്രോള്‍ എസ്യുവി. ഇന്ത്യന്‍ വിപണിയില്‍ വാഹനം ലഭ്യമായിത്തുടങ്ങിയിട്ടില്ല. വിദേശത്തു നിന്ന സല്‍മാന്‍ കാര്‍ ഇറക്കുമതി ചെയ്യുകയായിരുന്നു.

Advertisment