Advertisment

വിവാഹ രജിസ്റ്റർ വെറും ഒരു ലീഗല്‍ പേപ്പര്‍ മാത്രം, വിവാഹത്തെ ഞങ്ങൾ സീരിയസായി കണ്ടിട്ടില്ലെന്ന് റിമ കലിങ്കൽ; വിവാഹ ജീവിതത്തെ കുറിച്ച്‌ മനസ് തുറന്ന് താരം

author-image
Gaana
Updated On
New Update

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് റിമ കല്ലിങ്കൽ. മലയാളത്തിന്റെ പ്രിയ താരം. സോഷ്യൽ മീഡിയയിൽ എന്നും തന്റെ നിലപാടുകളിൽ ഉറക്കെ പറയുന്ന റിമയ്ക്ക് നിരവധി ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ട്.

Advertisment

publive-image

ഇപ്പോഴിതാ, തന്റെ വിവാഹ ജീവിതത്തെ കുറിച്ച്‌ മനസ് തുറക്കുകയാണ് റിമ. വിവാഹത്തിന് ശേഷം തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്നും തങ്ങള്‍ ഉദ്ദേശിച്ചതല്ല സംഭവിച്ചതെന്നുമാണ് റിമ പറയുന്നത്. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റിമയുടെ പ്രതികരണം.

വിവാഹത്തെ താനും ആഷിഖും സീരിയസായിട്ട് എടുക്കുന്ന വ്യക്തികളായിരുന്നില്ല. എന്നാല്‍ വിവാഹശേഷം വ്യക്തിപരമായ പ്രതിസന്ധികള്‍ തനിക്ക് മാത്രം നേരിടേണ്ടി വന്നിരുന്നുവെന്ന് താരം പറയുന്നു. 'വിവാഹശേഷം പേഴ്സണല്‍ ലൈഫും പ്രൊഫഷണല്‍ ലൈഫും കൊണ്ടു പോകുന്നതില്‍ എല്ലാ രീതിയിലും മാറ്റം വന്നു.

വിവാഹത്തോടെ തങ്ങളിരുവരും ഉദ്ദേശിച്ചതല്ല സംഭവിച്ചത്. മാരേജ് ഒന്നും സീരിയസായിട്ട് എടുക്കുന്ന വ്യക്തികളായിരുന്നില്ല. വെറും ഒരു ലീഗല്‍ പേപ്പര്‍ എന്ന സ്പേസിലാണ് അതിനെ കണ്ടിരുന്നത്. പക്ഷെ അത് പൂര്‍ണമായും തങ്ങളുടെ ജീവിതം മാറ്റി.

ആഷിഖിന്റെ 22 എഫ്‌കെയില്‍ ഒക്കെ സംഭവിച്ച ഞങ്ങളുടെ പാര്‍ട്ണര്‍ഷിപ്പിലുള്ള ഒരു മാജിക്കുണ്ടായിരുന്നു. അത് പുനര്‍നിര്‍മിച്ചു കൊണ്ടിരിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ ഞങ്ങള്‍ മാറിയില്ലെങ്കിലും ഞങ്ങളുടെ ചുറ്റുപാടും മാറുകയായിരുന്നു. സമൂഹം എപ്പോഴും നമ്മളെ ഒരു പെട്ടിക്കകത്ത് ആക്കാനാണ് നോക്കുക. പിന്നീട് ഞങ്ങള്‍ക്ക് വലിയ പ്രഷര്‍ ഒക്കെ വരാന്‍ തുടങ്ങി.

കലാകാരന്‍ എന്ന നിലയിലും മനുഷ്യര്‍ എന്ന നിലയിലും നമ്മള്‍ രണ്ട് മനുഷ്യരാണല്ലോ. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് കുറേ ഐഡന്റിക്കല്‍ ക്രൈസിസാണ് നേരിടേണ്ടി വന്നത്. വിവാഹശേഷം ഞാന്‍ ഡാന്‍സ് ചെയ്ത പരിപാടിയില്‍ വെച്ച്‌ തനിക്ക് പൊന്നാട ഇട്ടു തരുമ്ബോള്‍ അവര്‍ പറഞ്ഞത് ഇത് റിമക്കും ആഷിഖിനും കൂടിയാണെന്ന്. അതെന്താ അങ്ങനെ, അതിന് ആഷിഖ് ഡാന്‍സ് കളിച്ചിട്ടില്ലല്ലോ എന്നാണ് അപ്പോള്‍ ഞാന്‍ ചിന്തിച്ചത് എന്നും പറയുന്നു റിമ.

Advertisment