Advertisment

ടൈം മാഗസിന്‍റെ ടൈം 100 റീഡർ പോൾ റാങ്കിങ്ങിൽ ഒന്നാമതെത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ; താരത്തെ തെരഞ്ഞെടുത്തത് വായനക്കാരുടെ വോട്ടിംഗിലൂടെ

author-image
Gaana
New Update

ടൈം മാഗസിന്‍റെ ടൈം 100 റീഡർ പോൾ റാങ്കിങ്ങിൽ ഒന്നാമതെത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ.വായനക്കാരുടെ വോട്ടിംഗിലൂടെയാണ് ടൈം ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാർഷിക പട്ടിക പുറത്തുവിട്ടത്.

Advertisment

publive-image

1.2 ദശലക്ഷത്തിലധികം പേർ  പങ്കെടുത്ത സർവ്വേയിൽ ഫുട്ബോൾ ഇതിഹാസം മെസ്സിയെ അടക്കം പിന്തള്ളിയാണ് എസ്ആർകെ ഒന്നാമനായത്.

നാല് വർഷത്തോളം സിനിമയിൽ നിന്ന് വിട്ടുനിന്ന ഷാരൂഖ് പഠാനിലൂടെ 2023ൽ വന്‍ തിരിച്ചുവരവാണ് നടത്തിയത്. അതിന് പിന്നാലെയാണ് അന്താരാഷ്ട്ര പട്ടികയിലെ ഒന്നാം സ്ഥാനം.

നാല് ശതമാനം വോട്ട് നേടി ഷാരൂഖ് ഖാൻ ഒന്നാമതെത്തിയപ്പോൾ സ്വാതന്ത്ര്യത്തിനായി പ്രതിഷേധിച്ച ഇറാനിയൻ സ്ത്രീകളാണ് റാങ്കിൽ രണ്ടാം സ്ഥാനമുറപ്പിച്ചത്.

മൊത്തം വോട്ടിന്‍റെ 2% വോട്ട് നേടിയ ആരോഗ്യ പ്രവർത്തകരാണ് മൂന്നാം സ്ഥാനത്ത്.ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% വോട്ട് നേടി നാലാം സ്ഥാനത്തെത്തി.അതേസമയം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.1.8% വോട്ട് മാത്രമാണ് മെസ്സിക്ക് ലഭിച്ചത്.

ഓസ്‌കാർ ജേതാവായ നടൻ മിഷേൽ യോ, അത്‌ലറ്റ് സെറീന വില്യംസ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, എന്നിവരെല്ലാം ഷാരൂഖിന് പിന്നിലാണ്.

Advertisment