Advertisment

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത വ്യാജമാണെന്നും പ്രചരിക്കുന്ന വാർത്തകളിൽ തനിക്ക് യാതൊരുവിധ ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കി തിരക്കഥാകൃത്ത് എസ്എൻ സ്വാമി

author-image
Gaana
New Update

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത വ്യാജമാണെന്നും പ്രചരിക്കുന്ന വാർത്തകളിൽ തനിക്ക് യാതൊരുവിധ ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കി തിരക്കഥാകൃത്ത് എസ്എൻ സ്വാമി രംഗത്ത്. വിഷു ദിനത്തിൽ നടക്കാനിരിക്കുന്ന പൂജാ ചടങ്ങിൽ മാത്രമേ സിനിമയെ കുറിച്ച് സംസാരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

‘എവിടെ നിന്നൊക്കെയോ ശേഖരിച്ച വിവരങ്ങളിന്മേൽ വന്ന വാർത്തകളാണ് ഇവ. ഞാനീ കാര്യത്തിൽ ആരോടും പ്രതികരിച്ചിട്ടില്ല. തമിഴ് പശ്ചാത്തലമാണെന്നും ധ്യാനാണ് നായകനെന്നും എഴുതിയവരുടെ മനോധർമ്മം പോലെ ചെയ്തതാകാം. അതിനെ കുറിച്ചൊന്നും ഞാനിപ്പോൾ പറയുന്നില്ല’ എന്നാണ് എസ്എൻ സ്വാമി പറഞ്ഞത്.

നേരത്തെ, ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി എസ്എൻ സ്വാമി സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയചിത്രമാണിതെന്നും വാർത്തയിൽ പറയുന്നു. അതേസമയം, നിരവധി വിജയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എസ്എൻ സ്വാമി സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. തന്റെ 72-ാം വയസിലാണ് എസ്എൻ സ്വാമി സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.

Advertisment