Advertisment

പ്രതിഫലം കുത്തനെ കൂട്ടി ജൂനിയർ എന്‍ടിആര്‍; വാര്‍ 2 നു വേണ്ടി താരം പ്രതിഫലമായി വാങ്ങുന്നത് 100 കോടി രൂപ

author-image
Gaana
New Update

ആർആർ ആറിന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് ജൂനിയര്‍ എന്‍ടിആര്‍. വമ്പൻ പ്രൊജക്ടുകളാണ് ഇപ്പോള്‍ താരത്തെ തേടിയെത്തുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയം തെന്നിന്ത്യന്‍ താരത്തിന്റെ ബോളിവുഡ് എന്‍ട്രിയാണ്.

Advertisment

publive-image

ഋത്വിക് റോഷനൊപ്പം ബോളിവുഡില്‍ പ്രധാന വേഷത്തിലെത്താനുള്ള തയ്യാറെടുപ്പിലാണ് ജൂനിയര്‍ എന്‍ടിആര്‍. അതാകട്ടെ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ് ചിത്രത്തിലും. ഋത്വിക്കിനൊപ്പം വാര്‍ 2 ല്‍ ജൂനിയര്‍ എന്‍ടിആറും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡ് ചിത്രത്തിനായി ജൂനിയര്‍ എന്‍ടിആര്‍ വാങ്ങുന്ന പ്രതിഫലമാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ആര്‍ആര്‍ആറില്‍ അഭിനയിക്കാന്‍ 45 കോടിയായിരുന്നു താരം പ്രതിഫലമായി വാങ്ങിയത്. വാര്‍ 2 നു വേണ്ടി 100 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Advertisment