Advertisment

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോംബെ ജയശ്രീയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് കുടുംബം

author-image
Gaana
New Update

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോംബെ ജയശ്രീയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് കുടുംബം വ്യക്തമാക്കി.

Advertisment

publive-image

ഇപ്പോള്‍ വളരെ മെച്ചപ്പെട്ട നിലയിലാണ് എന്നും മകന്‍ അമൃത് രാംനാഥ് തന്റെ സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചു.

ഗായികയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ചതിനും പ്രേക്ഷകരുടെ പ്രാര്‍ത്ഥനകള്‍ക്കും അമൃത് രാംനാഥ് നന്ദിയറിയിച്ചു.ഴിഞ്ഞ മാസം 24-നാണ് ജയശ്രീയെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗായിക. പെട്ടെന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പിന്നാലെ ഗായികയെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയുമായിരുന്നു

Advertisment