Advertisment

മാതാപിതാക്കളുടെ മുന്നില്‍ അഭിനവ് എന്ന പേരിലാണ് ഷാറൂഖിനെ ആദ്യം പരിചയപ്പെടുത്തിയത്; കള്ളം പറയാനുണ്ടായ കാരണം തുറന്ന് പറഞ്ഞു ഗൗരി ഖാൻ

author-image
Gaana
New Update

ബോളിവുഡിലെ പ്രിയപ്പെട്ട ദമ്പതികളാണ് ഷാറൂഖ് ഖാനും ഗൗരി ഖാനും. ദീർഘകാലത്തെ പ്രണയത്തിന് ശേഷം 1991ലാണ് ഇരുവരും  വിവാഹിതരായത്. ഒന്നിച്ചുളള  ജീവിതം ആരംഭിച്ചിട്ട്  മുപ്പത് വർഷത്തിലേറെ  ആകുന്നെങ്കിലും താരങ്ങളുടെ പ്രണയവും വിവാഹമെല്ലാം ആരാധകർക്ക് ഇപ്പോഴും ഇഷ്ട്ട വിഷയമാണ്.

Advertisment

publive-image

തുടക്കത്തിൽ  ഷാറൂഖ് ഖാനുമായുള്ള  വിവാഹത്തിന് ഗൗരിയുടെ കുടുംബാംഗങ്ങൾക്ക് താൽപര്യമില്ലായിരുന്നു. മതവും സിനിമയോടുളള താൽപര്യവും പ്രായവുമെല്ലാം കുടുംബത്തിൽ പ്രശ്നമായിരുന്നു എന്നാണ് ഗൗരി ഖാൻ ഇപ്പോൾ  ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. വിവാഹിതരാകുമ്പോൾ ഗൗരിക്ക് 21 വയസും ഷാറൂഖിന് 26 ആയിരുന്നു പ്രായം.

വ്യത്യസ്ത മതം, സിനിമ സ്വപ്നം, രണ്ട് പേരും ചെറുപ്പം ഇതെല്ലാം വിവാഹത്തിന്  വലിയ തടസങ്ങളായിരുന്നു.   മാതാപിതാക്കളുടെ മുന്നില്‍ അഭിനവ് എന്ന പേരിലാണ്  ഷാറൂഖിനെ ആദ്യം പരിചയപ്പെടുത്തിയത്.  ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു അത്. പക്ഷേ അത് വെറും അപക്വമായ തീരുമാനമായിരുന്നു എന്നും ഗൗരി അഭിമുഖത്തില്‍ പറഞ്ഞു.

Advertisment