Advertisment

ലേഡി സൂപ്പർസ്റ്റാർ നയന്‍താരയ്‌ക്കൊപ്പം, മാധവനും സിദ്ധാർത്ഥും ഒരുമിക്കുന്നു

author-image
Gaana
New Update

ലേഡി സൂപ്പർസ്റ്റാർ നയന്‍താരയ്‌ക്കൊപ്പം, മാധവനും സിദ്ധാർത്ഥും ഒരുമിക്കുന്നെന്ന് റിപ്പോർട്ട്. നിർമാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സ്പോർട്സ് ഡ്രാമ വിഭാഗത്തിലുള്ളതായിരിക്കും. ക്രിക്കറ്റ് പ്രധാന പ്രമേയമാാകുന്ന ചിത്രത്തിന്റെ പേര് 'ദ ടെസ്റ്റ് ' എന്നായിരിക്കുമെന്നാണ് സൂചന .

Advertisment

publive-image

കരിയറിലെ 75-ാമത് ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നയൻതാര ഇപ്പോൾ. നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ആ ചിത്രം പൂർത്തിയായാൽ ഉടൻ ശശികാന്ത് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും . ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉടനുണ്ടാകുമെന്നാണ് തമിഴകത്ത് നിന്നുള്ള വാർത്തകൾ

സിദ്ധാർത്ഥും മാധവനും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 2006 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം രംഗ് ദേ ബസന്തിയാണ് ഇരുവരും ഒരുമിച്ച ആദ്യ ചിത്രം. അതിന് ശേഷം 2014 ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം ആയുധമെഴുത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Advertisment