Advertisment

മഞ്ജു വാര്യരുടെ കാറിന് പിറകെ ഓടിയ യുവതിയോട് കാർ നിർത്തി മഞ്ജു സംസാരിച്ചു മഞ്ജു; യുവതിയുടെ ആവിശ്യം അറിഞ്ഞു ഫോൺ നമ്പർ നൽകി താരം

author-image
Gaana
New Update

മഞ്ജു വാര്യർ ഏവർക്കും പ്രിയങ്കരിയായ താരമാണ്. ഇപ്പോൾ താരത്തിനറെ കാറിന് പിന്നാലെ ഓടിയ യുവതിക്കരികിൽ കാർ നിർത്തി സംസാരിച്ചിരിക്കുകയാണ് മഞ്ജു. ഈ വാർത്തയാണ് ഇപ്പോൾ ചർച്ചയാവുന്നത്.

Advertisment

publive-image

ഏരൂരിൽ ഉദ്ഘാടനത്തിനായി നടി എത്തിയപ്പോഴായിരുന്നു സംഭവം. യുവതി ഓടിവരുന്നത് കണ്ട് മഞ്ജു കാർ നിർത്തി കാര്യം തിരക്കി. പക്ഷേ, റോഡ് ബ്ലോക്കായതിനാൽ കാർ അധികനേരം നിർത്തിയിടാനും കഴിയില്ലായിരുന്നു. ഉടൻ തന്നെ കാർ മുന്നോട്ടെടുത്തെങ്കിലും വീണ്ടും യുവതി പിറകേയെത്തി.

പിന്നീട് കുറച്ച് മുന്നോട്ടെടുത്ത ശേഷം കാർ റോഡരികിൽ മാറ്റി നിർത്തി മഞ്ജു യുവതിയെ അടുത്തേക്ക് വിളിച്ചു. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാൽ തന്റെ ഫോൺ നമ്പർ പെൺകുട്ടിക്ക് കൊടുക്കാൻ ഒപ്പമുള്ളവരോട് നിർദേശിച്ച ശേഷമാണ് താരം അവിടെ നിന്നും തിരിച്ചത്. തന്റെ അമ്മ മഞ്ജുവിന്റെ ആരാധികയാണെന്നും അമ്മയുടെ പിറന്നാളിന് ഒരു ആശംസ നൽകാമോ എന്ന് ചോദിക്കാനുമാണ് പിന്നാലെ ഓടിയതെന്ന് യുവതി പറഞ്ഞു.

Advertisment