Advertisment

കമലഹാസന്റെ ഇന്ത്യൻ 2 പൊങ്കലിന് എത്തുന്നു; ചിത്രീകരണം പുരോഗമിക്കുന്നത് ജോഹന്നാസ്ബർഗിൽ

author-image
Gaana
New Update

കമൽ ഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'.  2024 പൊങ്കലിന് തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി. ഈ വർഷം നവംബറിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകില്ല എന്നാണ് വിവരം.

Advertisment

publive-image

ചിത്രീകരണം പുരോഗമിക്കുന്ന ഇന്ത്യൻ 2ന്റെ നിലവിലെ ലൊക്കേഷൻ ജോഹന്നാസ്ബർഗ് ആണ്. കാജൽ അഗർവാൾ, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിങ്, ഗുൽഷൻ ഗ്രോവർ, ബോബി സിംഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

അഴിമതിയോട് വിട്ടുവീഴ്ച്ചയില്ലാതെ പോരാടുന്ന സേനാപതിയായും മകൻ ചന്ദ്രബോസായുമാണ് കമൽ ആദ്യ ഭാഗത്തിൽ എത്തിയത്.

രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ തന്നെ സ്വാതന്ത്ര്യ സമരസേനാനിയായ വൃദ്ധ കഥാപാത്രത്തെ ഈ കാലഘട്ടത്തിൽ എങ്ങനെ അവതരിപ്പിക്കുമെന്ന ചോദ്യമുയർന്നിരുന്നു.

ഇന്ത്യൻ 2 ഫസ്റ്റ് ലുക്കിൽ വയോധികനായ സേനാപതിയുടെ ചിത്രം പുറത്തുവിട്ടതോടെ 90കളുടെ അവസാനമാകും ചിത്രത്തിന്റെ പശ്ചാത്തലമെന്ന ഊഹങ്ങളുണ്ടായി. ഇതിനിടെ ചിത്രം സീക്വൽ അല്ല പ്രീക്വൽ ആണെന്ന് തിരക്കഥാകൃത്ത് തന്നെ വെളിപ്പെടുത്തി. സേനാപതിയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

Advertisment