Advertisment

ഹൃദയത്തിന് ശേഷം വിനീതിന്റെ അടുത്ത ചിത്രത്തിൽ പ്രണവ് നായകൻ

author-image
Gaana
New Update

പ്രണവ് നായകനായെത്തിയ 'ഹൃദയം' എന്ന ചിത്രത്തിന് ശേഷം സിനിമകളിൽ സജീവമാകാതിരുന്ന താരം കഴിഞ്ഞ കുറച്ച് നാളുകളായി യാത്രകളിലും പല സാഹസിക പരിശീലനങ്ങളിലുമാണ്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം പ്രണവ് സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.

Advertisment

publive-image

പ്രണവിനെ നായകനാക്കി നിരവധി ലൈൻഅപ്പുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ വിനീതുമായി പ്രണവ് ഒരിക്കൽ കൂടി ഒന്നിച്ചേക്കും എന്ന വാർത്തകളും എത്തുകയാണ്. വിനീതിന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും നായകനാകുന്നത് പ്രണവ് മോഹൻലാലായിരിക്കുമെന്നുമാണ് റിപ്പോർട്ട്.

ഈ വർഷം രണ്ടാം പദത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

അൻവർ റഷീദിന്റെ സംവിധാനത്തിൽ കാളിദാസ് ജയറാമും പ്രണവും നസ്രിയ നസീം ഒന്നിക്കുന്നതായുള്ള വാർത്തകൾ മുൻപ് വന്നിരുന്നു. പിന്നീട് ഹൃദയത്തിന്റെ കലാ സംവിധായകന്‍ പ്രശാന്ത് അമരവിള പങ്കുവെച്ച ഒരു ചിത്രത്തിൽ പ്രണവും കല്യാണിയും ഹൃദയത്തിന് ശേഷം ഒന്നിക്കുന്നു എന്ന വാർത്തകളും എത്തിയിരുന്നു.പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഈ വർഷം ഉണ്ടാകുമെന്നാണ് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം കഴിഞ്ഞ മാസം അറിയിച്ചത്.

പ്രണവ് ടൂർ ഒക്കെ കഴിഞ്ഞ് എത്തിയെന്നും കഥകൾ കേൾക്കാൻ ഇരിക്കുമെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിശാഖ് പറഞ്ഞത്. എന്നാൽ ഏത് സിനിമയാകും നടൻ ആദ്യം ചെയ്യുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Advertisment